Gulf

ശക്തമായ കടല്‍കാറ്റ്; യുഎഇ യില്‍ 3 കപ്പലുകള്‍ കരക്കടിഞ്ഞു

കരക്കടിഞ്ഞ കപ്പലിലെ ജീവനക്കാരെ യുഎഇ കോസ്റ്റ് ഗാര്‍ഡും സുരക്ഷാ അധികൃതരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

ശക്തമായ കടല്‍കാറ്റ്; യുഎഇ യില്‍ 3 കപ്പലുകള്‍ കരക്കടിഞ്ഞു
X

ദുബയ്: ശക്തമായ കാറ്റിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട 3 കപ്പലുകള്‍ ഷാര്‍ജയിലും അജ്മാനിലുമായി കരക്കടിഞ്ഞു. വെള്ളിയാഴ്ച ആരംഭിച്ച കടല്‍ കാറ്റ് ഇപ്പോഴും തുടരുകയാണ്. കരക്കടിഞ്ഞ കപ്പലിലെ ജീവനക്കാരെ യുഎഇ കോസ്റ്റ് ഗാര്‍ഡും സുരക്ഷാ അധികൃതരും ചേര്‍ന്ന് രക്ഷപ്പെടുത്തി. തിരമാലകള്‍ 8 അടി ഉയരത്തില്‍ ആഞ്ഞടിക്കുകയാണ്.

രണ്ട് കപ്പലുകള്‍ ഷാര്‍ജ ഹംരിയ്യ തീരത്തും ഒരു കപ്പല്‍ അജ്മാന്‍ അല്‍ സഹ്‌റ തീരത്തുമാണ് അണഞ്ഞത്. ജീവനക്കാര്‍ സുരക്ഷിതരാണ്. ഇവര്‍ നാട്ടിലേക്ക് പോകാനായി ഔട്ട് പാസ്സിനായി കാത്തിരിക്കുകയാണ്. കടല്‍ പ്രക്ഷുബ്ദമായ ഈ സമയത്ത് ആരും മല്‍സ്യ ബന്ധനത്തിനോ കടലില്‍ കുളിക്കാനോ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it