എ സഈദ് അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു

സല്‍വാ റോഡിലെ എംആര്‍എയില്‍ നടന്ന പരിപാടിയില്‍ എ നജീബ് അനുസ്മരണ പ്രഭാഷണം നടത്തി.

എ സഈദ് അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച മുന്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദിനെ അനുസ്മരിച്ചു. സല്‍വാ റോഡിലെ എംആര്‍എയില്‍ നടന്ന പരിപാടിയില്‍ എ നജീബ് അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ഇഫ്താറും സംഘടിപ്പിച്ചു.

ഇതരസംഘടനകളെ പ്രതിനിധീകരിച്ച് ഫൈസല്‍ സലഫി (ക്യുകെഐസി), മുനീര്‍ സലഫി (ക്യുഐഐസി), കെ യു എ ലതീഫ് (വെളിച്ചം), ജമാല്‍ പുറക്കാട് (കെഐസി), ഷാനവാസ് വൈക്കം (ഐഎഫ്എഫ്), മുനീര്‍ മേപ്പയ്യൂര്‍ (ഐഎംസിസി), മുഹമ്മദ് റാഫി (കള്‍ച്ചറല്‍ ഫോറം), അബ്ദുല്‍ ഖാദര്‍ (ഹുദവീസ് അസോസിയേഷന്‍), നാസര്‍ നദ്‌വി (ഗസ്റ്റ് സെന്റര്‍) എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top