Gulf

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കാംപയിന്‍ ലോഗോ പ്രകാശനം

കാംപയിന്‍ ദേശീയ തല ഉദ്ഘാടനം സെപ്റ്റംബര്‍ 03 വെള്ളി ഉച്ചയ്ക്ക് രണ്ടിന് സൂം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി നടക്കും. കേരളത്തില്‍ നിന്നുള്ള പ്രമുഖ മത സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു .

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കാംപയിന്‍ ലോഗോ പ്രകാശനം
X

ജിദ്ദ: 'ഉത്തമ കുടുംബം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തില്‍ സെപ്തംബര്‍ 01 മുതല്‍ നവംബര്‍ 30 വരെ നടക്കുന്ന സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ത്രൈ മാസ കാംപയിന്‍ ലോഗോ പ്രകാശനം ജിദ്ധ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം നിര്‍വഹിച്ചു .

കാംപയിന്‍ ദേശീയ തല ഉദ്ഘാടനം സെപ്റ്റംബര്‍ 03 വെള്ളി ഉച്ചയ്ക്ക് രണ്ടിന് സൂം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി നടക്കും. കേരളത്തില്‍ നിന്നുള്ള പ്രമുഖ മത സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു .

ലോഗോ പ്രകാശനത്തില്‍ ജിസിസി ഇസ്‌ലാഹി കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍, നാഷണല്‍ കമ്മിറ്റി സെക്രട്ടറി ജരീര്‍ വേങ്ങര, ഇസ്‌ലാഹി സെന്റര്‍ ജിദ്ദ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗനി സെക്രട്ടറി ശകീല്‍ ബാബു സംബന്ധിച്ചു.




Next Story

RELATED STORIES

Share it