സൗദിയില്‍ ആദ്യ മലയാള സിനിമ പ്രദര്‍ശനത്തിനെത്തി; ലൂസിഫര്‍ കാണാന്‍ വന്‍തിരക്ക്
സൗദിയിലെ വോക്‌സ് സിനിമയാണ് മോഹലാലിന്റെ ലൂസിഫര്‍ സൗദി തിയ്യറ്ററുകളില്‍ എത്തിച്ചത്. പലരും നേരത്തെ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്താണ് ചിത്രം കാണാന്‍ എത്തിയത്.

കബീര്‍ കൊണ്ടോട്ടി
ജിദ്ദ: സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ക്ക് അനുമതി നല്‍കിയ ശേഷം ആദ്യമായി മലയാള സിനിമ പ്രദര്‍ശനത്തിനെത്തി. മോഹന്‍ലാല്‍ നായകനയാ ലൂസിഫറാണ് ജിദ്ദയിലെ തിയേറ്ററിലെത്തിയത്. ഇന്നലെ തുടങ്ങിയ പ്രദര്‍ശനം കാണാന്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വിഷന്‍ 2030ന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തോളമായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ തിയ്യറ്ററുകള്‍ തുറന്ന് കൊണ്ടിരിക്കുന്നു. പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ പ്രധാന മാളുകളെ കേന്ദ്രീകരിച്ചാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. സൗദിയിലെ വോക്‌സ് സിനിമയാണ് മോഹലാലിന്റെ ലൂസിഫര്‍ സൗദി തിയ്യറ്ററുകളില്‍ എത്തിച്ചത്. പലരും നേരത്തെ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്താണ് ചിത്രം കാണാന്‍ എത്തിയത്.
എന്നാല്‍ പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തിയ്യറ്ററിന്റെ അകത്തേക്ക് പ്രവേശനം ഇല്ലാത്തത് സിനിമ ആസ്വാദകരായ കുടുംബങ്ങളെ നിരാശയിലാക്കി. ഇതറിയാതെ ടിക്കറ്റ് ബുക്ക് ചെയ്ത് കുട്ടികളുമായി തിയ്യറ്ററില്‍ എത്തിയവര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ അകത്ത് പ്രവേശിപ്പിക്കാത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ശക്തമായ ശബ്ദ തരംഗങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും എന്നതായിരുന്നു തിയേറ്റര്‍ മാനേജ്‌മെന്റിന്റെ വിശദീകരണം. ടിക്കറ്റ് ഓണ്‍ലൈനില്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇത് ശ്രദ്ധിക്കാത്തവര്‍ക്കാണ് അബദ്ധം പറ്റിയത്.
കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും വിത്യസ്ത ഷോകളാണ് ഒരുക്കിയിട്ടുള്ളത്. ജിദ്ദ റെഡ് സീ മാളിലെ വോക്‌സ് സിനിമയില്‍ ആറാം നമ്പര്‍ ഐ മാക്‌സ് തിയ്യറ്ററിലാണ് ഇപ്പോള്‍ ലൂസിഫര്‍ പ്രദര്‍ശിപ്പിക്കുന്നത്. വാറ്റ് അടക്കം 53 റിയാല്‍ (ഏകദേശം 1000 രൂപ) യാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമെ ഓണ്‍ലൈന്‍ ടിക്കറ്റ് പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കൂ.
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT