Gulf

സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 4,000 കടന്നു

സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 4,000 കടന്നു
X

ജിദ്ദ: ഒരിടവേളയ്ക്കുശേഷം സൗദി അറേബ്യയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. തിങ്കളാഴ്ചത്തെ കണക്കുകള്‍ പ്രകാരം കൊവിഡ് രോഗികളുടെ എണ്ണം 4,000 കടന്നു. പുതുതായി 4,778 രോഗികളും 893 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,83,531 ആയി. രോഗമുക്തരുടെ എണ്ണം 5,47,507. പുതുതായി രണ്ട് മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,895 ആയി.

നിലവില്‍ 27,129 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 154 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.82 ശതമാനവും മരണനിരക്ക് 1.52 ശതമാനവുമാണെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കൊവിഡ് വ്യാപനം രൂക്ഷമായത്. കൊവിഡ് നിയന്ത്രണവിധേയമാവുകയും ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദേശത്ത് വീണ്ടും കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്നത്.

Next Story

RELATED STORIES

Share it