Gulf

എത്യോപ്യ ഉള്‍പ്പെടെ നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു കൂടി സൗദിയില്‍ വിലക്ക്

എത്യോപ്യ ഉള്‍പ്പെടെ നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു കൂടി സൗദിയില്‍ വിലക്ക്
X

ജിദ്ദ: കൊവിഡ് വ്യാപനത്തിന്റെയും ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന്റെയും പശ്ചാത്തലത്തില്‍ എതോപ്യ, യുഎഇ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കൂടി സൗദി അറേബ്യയില്‍ പ്രവേശനത്തിനു വിലക്കേര്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളിലേക്ക് പോവാന്‍ സൗദി പൗരന്മാര്‍ പ്രത്യേക അനുമതി വാങ്ങണമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, പുതുതായി വിലക്കേര്‍പ്പെടുത്തിയ നാല് രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്ക് ഞായറാഴ്ച രാത്രി 11നകം രാജ്യത്ത് പ്രവേശിക്കാം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതുകാരണം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൗദിയിലേക്ക് തിരിച്ചുപോവാനാവാതെ പ്രയാസപ്പെടുകയാണ്. ഇതിനിടെ, പലരും എത്യോപ്യ വഴിയും മറ്റും സൗദിയിലെത്തിയിരുന്നെങ്കിലും പുതിയ നടപടിയോടെ ഇതുകൂടി പ്രതസിന്ധിയിലായി. നൂറുകണക്കിന് പ്രവാസികള്‍ സൗദിയിലേക്ക് വരാന്‍ ഉപയോഗിച്ച മാര്‍ഗമായിരുന്നു എതോപ്യ വഴിയുള്ള യാത്ര. നേരിട്ടോ അല്ലാതെയോ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് സൗദി പൗരന്മാര്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗദി പൗരന്മാരല്ലാത്തവര്‍ ഈ രാജ്യങ്ങള്‍ക്ക് പുറത്ത് 14 ദിവസം താമസിച്ച ശേഷം മാത്രമേ ഉപാധികളോടെ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഇന്ത്യ ഉള്‍പ്പെടെ നേരത്തെ വിലക്കുളള ഒമ്പത് രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിലക്ക് തുടരുമെന്നും സൗദി അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷം വിമാന വിലക്ക് നിലവില്‍വരും.

Saudi Arabia bans travels from four countries including Ethiopia

Next Story

RELATED STORIES

Share it