സൗദിയില്‍ ശക്തമായ പൊടിക്കാറ്റ്; കാലാവസ്ഥാ മാറ്റത്തിന്റെ സൂചന
കഴിഞ്ഞ ദിവസം മധ്യ കിഴക്കന്‍ പ്രവിശ്യകളില്‍ പല സ്ഥലങ്ങളിലും മഴ ലഭിച്ചപ്പോള്‍ തിങ്കളാഴ്ച പല സ്ഥലങ്ങളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു.
BY MTP2 April 2019 1:09 AM GMT

X
MTP2 April 2019 1:09 AM GMT
റിയാദ്; സൗദിയില്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ശക്തമായ പൊടിക്കാറ്റും മഴയും. കഴിഞ്ഞ ദിവസം മധ്യ കിഴക്കന്‍ പ്രവിശ്യകളില്‍ പല സ്ഥലങ്ങളിലും മഴ ലഭിച്ചപ്പോള്‍ തിങ്കളാഴ്ച പല സ്ഥലങ്ങളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഞായറാഴ്ച രാജ്യത്തെ മധ്യ കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ചില സ്ഥലങ്ങളില്‍ ഇടിയോടുകൂടിയാണ് മഴ പെയ്തത്.
റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ ഖസീം എന്നിവിടങ്ങളില്‍ കാലാവസ്ഥ മാറ്റം ഉണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. തിങ്കളാഴ്ച ജുബൈല്‍, ദമ്മാം, അല്‍ ഖോബാര്‍ തുടങ്ങിയ പ്രവിശ്യയിലെ മിക്ക സ്ഥലങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെട്ടു. പൊടിക്കാറ്റില്‍ ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫെന്‍സ് അറിയിച്ചു.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍...
4 Dec 2023 6:22 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMTഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ തുടരും; 10 ഇസ്രായേല്‍ പൗരന്മാരെയും...
30 Nov 2023 5:45 AM GMT