പരീക്ഷണങ്ങളില്‍ പതറരുത്: എം എം അക്ബര്‍

'പരീക്ഷണങ്ങളില്‍ തളരരുത്, അല്ലാഹു നമ്മോടൊപ്പമുണ്ട്' എന്ന വിഷയത്തില്‍ ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ റമദാന്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

പരീക്ഷണങ്ങളില്‍ പതറരുത്: എം എം അക്ബര്‍

ജിദ്ദ: ഖുര്‍ആനും പ്രവാചകചര്യയും കൊള്ളരുതാത്തതാണെന്നും മുസ്‌ലിമാണെന്ന കാര്യത്തില്‍ ഒരു അപകര്‍ഷതാബോധം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് പരീക്ഷണങ്ങളെ ആര്‍ജവത്തോടെ സമീപിക്കുകയും സര്‍വലോകസ്രഷ്ടാവ് തന്നോടൊപ്പമുണ്ടെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുകയുമാണ് ഒരോ സത്യവിശ്വാസിയും ചെയ്യേണ്ടെതെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍. 'പരീക്ഷണങ്ങളില്‍ തളരരുത്, അല്ലാഹു നമ്മോടൊപ്പമുണ്ട്' എന്ന വിഷയത്തില്‍ Ramadan Message in Jeddah Indian Islahi Center Auditorium നല്‍കുകയായിരുന്നു അദ്ദേഹം. പരീക്ഷണങ്ങള്‍ വ്യക്തിപരവും സാമൂഹികവും സാമുദായികവുമാവാം. ഓരോ പരീക്ഷണവും ഒരു മുസ്‌ലിമിന് തന്റെ വിശ്വാസത്തിന്റെ മാറ്റുകൂട്ടാന്‍ ഉപകരിക്കാവുന്നതാണ്.

ചെങ്കീസ് ഖാന്റെ നേതൃത്വത്തിലുള്ള താര്‍ത്താരികളുടെ പടയോട്ടം മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തില്‍ നേരിട്ട വലിയ പരീക്ഷണങ്ങളിലൊന്നായിരുന്നു. എന്നാല്‍, പരീക്ഷണങ്ങളില്‍ പതറാതെ അല്ലാഹുവില്‍ എല്ലാം ഭരമേല്‍പ്പിച്ച ആളുകളുടെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് ചരിത്രത്തിന്റെ ഗതിയെ ത്തന്നെ മാറ്റിമറിക്കുകയും പാശ്ചാത്യനാടുകളിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനത്തിന് വഴിയൊരുക്കുകയും ചെയ്തുവെന്ന് എം എം അക്ബര്‍ പറഞ്ഞു. അല്ലാഹുവില്‍നിന്നും ആത്യന്തികമായി കാരുണ്യം മാത്രമാണ് ഉണ്ടാവുക എന്ന വിശ്വാസം ഓരോ സത്യവിശ്വാസിയുടെയും ഹൃദയത്തില്‍ പതിയേണ്ടതുണ്ടെന്ന് പ്രവാചകന്‍ അയ്യൂബ് നബിയുടെ ചരിത്രം വിശദീകരിച്ചുകൊണ്ട് അക്ബര്‍ പ്രസ്താവിച്ചു. കെഎന്‍എം സെക്രട്ടറി എം അബ്ദുറഹ്മാന്‍ സലഫി ഉദ്ഘാടനം നിര്‍വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി എടക്കര, മുഹമ്മദ് അമീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top