Gulf

ഒമാനിൽ ന്യൂനമർദം; ഞായറാഴ്ച്ച വരെ കനത്ത മഴക്ക് സാധ്യത

ശക്തമായ ഇടിമിന്നലും കാറ്റും ആലിപ്പഴ വർഷവും തുടർച്ചയായ പേമാരിയും കണക്കിലെടുത്ത് തീരദേശ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

ഒമാനിൽ ന്യൂനമർദം; ഞായറാഴ്ച്ച വരെ കനത്ത മഴക്ക് സാധ്യത
X

മസ്കത്ത്: ഏപ്രിൽ 12 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 14 ഞായറാഴ്ച വരെ ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ന്യൂനമർദ്ദ സമ്മർദ്ദം മൂലം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ PACA പുറത്തിറക്കിയ സർക്കുലറിലൂടെ മുന്നറിയിപ്പ് നൽകി. ശക്തമായ ഇടിമിന്നലും കാറ്റും ആലിപ്പഴ വർഷവും തുടർച്ചയായ പേമാരിയും കണക്കിലെടുത്ത് തീരദേശ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

മുസന്തം, ബുറൈമി, അൽ ദാഹിറ, അൽ ദാഖലിയ, ബാത്തിനയുടെ തെക്കും വടക്കും പ്രദേശം, ഷറഖിയ്യയുടെ തെക്കും വടക്കും പ്രദേശം, മസ്കത്ത് പ്രവിശ്യ തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്. കടലോര തീരങ്ങളിൽ ഒന്നര മീറ്റർ മുതൽ രണ്ടര മീറ്റർ വരെ ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം.

Next Story

RELATED STORIES

Share it