രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വിജയമാക്കാന്‍ യുഡിഎഫ് നേതാക്കള്‍ കൂട്ടത്തോടെ യുഎഇയില്‍
മലയാളികളടക്കമുള്ള ഇന്ത്യക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനിഫെസറ്റോയില്‍ ഉള്‍പ്പെടുത്താനും കൂടിയാണ് രാഹുല്‍ ഗാന്ധി പ്രവാസികളെ നേരിട്ട് കാണാനെത്തുന്നതെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ദുബയ്: ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന യുഎഇ സന്ദര്‍ശനം വന്‍ വിജയമാക്കാന്‍ വേണ്ടി യുഡിഎഫ് നേതാക്കള്‍ കൂട്ടത്തോടെ യുഎഇയിലെത്തി. മലയാളികളടക്കമുള്ള ഇന്ത്യക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനിഫെസറ്റോയില്‍ ഉള്‍പ്പെടുത്താനും കൂടിയാണ് രാഹുല്‍ ഗാന്ധി പ്രവാസികളെ നേരിട്ട് കാണാനെത്തുന്നതെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ എം കെ രാഘവന്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, ആന്റോ ആന്റണി എംപി, മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്്ദുല്‍ റഹിമാന്‍ രണ്ടത്താണി, എന്‍ ശംസുദ്ദീന്‍, പികെ ഫിറോസ്് തുടങ്ങിയ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലിന് ദുബയ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സാംസ്‌കാരിക ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി സംസാരിക്കും. ചടങ്ങിനോടനുബന്ധിച്ച് നിരവധി കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
RELATED STORIES
അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMT