പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ അവസരം
'സമ്മര്‍ ഇന്‍ ഖത്തര്‍' പദ്ധതിയുടെ ഭാഗമായാണ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമുണ്ടായിരിക്കുന്നത്. ജൂണ്‍ നാലു മുതല്‍ ആഗസ്ത് 16 വരെ ഖത്തറിലുള്ള എല്ലാ രാജ്യക്കാരായ പ്രവാസികള്‍ക്കും അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിസാരഹിത സന്ദര്‍ശനത്തിനായി ഖത്തറിലേക്ക് ക്ഷണിക്കാം.

ദോഹ: പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നു. 'സമ്മര്‍ ഇന്‍ ഖത്തര്‍' പദ്ധതിയുടെ ഭാഗമായാണ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമുണ്ടായിരിക്കുന്നത്. ജൂണ്‍ നാലു മുതല്‍ ആഗസ്ത് 16 വരെ ഖത്തറിലുള്ള എല്ലാ രാജ്യക്കാരായ പ്രവാസികള്‍ക്കും അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിസാരഹിത സന്ദര്‍ശനത്തിനായി ഖത്തറിലേക്ക് ക്ഷണിക്കാം.
ഇന്ത്യ ഉള്‍പ്പടെ 80 രാജ്യക്കാര്‍ക്ക് നിലവില്‍ ഖത്തറില്‍ വിസാ രഹിത സന്ദര്‍ശനസൗകര്യമുണ്ട്. ഇതില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ക്കാണ് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍ (ക്യുഎന്‍ടിസി) ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ റാഷിദ് അല്‍ ഖുറേഷിയും ക്യുഎന്‍ടിസി സെക്രട്ടറി ജനറലും ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവുമായ അക്ബര്‍ അലി ബേക്കറും അറിയിച്ചു.
അതേസമയം, ഖത്തറിന്റെ ശത്രുരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം അനുവദിക്കില്ലെന്ന് ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വിനോദസഞ്ചാരികളെ കൂടുതലായി ഖത്തറിലേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിസ ഇളവ് അനുവദിച്ചിരിക്കുന്ന രണ്ടരമാസക്കാലയളവില്‍ ഖത്തറിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് നിരവധി പരിപാടികളാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വിവിധതരം എന്റര്‍ടൈമെന്റ് ഷോകള്‍, സാധനങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക ഓഫറുകള്‍, ഹോട്ടലുകളില്‍ ഡിസ്‌കൗണ്ട്, മാളുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ആകര്‍ഷകമായ പ്രത്യേക വൗച്ചറുകള്‍, വിമാന യാത്രാനിരക്കില്‍ ഇളവുകള്‍ തുടങ്ങിയവ ഈദുല്‍ ഫിത്വര്‍ മുതല്‍ ഈദുല്‍ അസ്ഹ വരെയുള്ള കാലയളവില്‍ ലഭിക്കും. വ്യോമയാന, ടൂറിസം വകുപ്പുകളുമായി സഹകരിച്ച് പ്രവാസികള്‍ക്കും ബന്ധുക്കള്‍ക്കുമായി യാത്രാപാക്കേജുകളും തയ്യാറാക്കിയിട്ടുണ്ട്.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT