യാത്രക്കാര്‍ ഇഹ്തിറാസ് വെബ്‌സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയില്‍ മാറ്റംവരുത്തി ഖത്തര്‍
BY NSH13 July 2021 5:26 PM GMT
X
NSH13 July 2021 5:26 PM GMT
ദോഹ: ഖത്തറിലേക്ക് വരുമ്പോള്‍ മുഴുവന്‍ യാത്രക്കാരും ഇഹ്തിറാസ് വെബ്‌സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയില്‍ മാറ്റം. രാജ്യത്തേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ മാത്രമേ ഇഹ്തിറാസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് അനുമതി കരസ്ഥമാക്കേണ്ടതുള്ളൂവെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
നേരത്തേ ഖത്തറിലേക്ക് വരുന്ന മുഴുവന്‍ യാത്രക്കാരും ഇഹ്തിറാസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി തേടണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം പുതിയ യാത്രാനയത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇനി മുതല്‍ ഖത്തര്‍ പൗരന്‍മാര്‍ക്കും റെസിഡന്റ് വിസയുള്ളവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല. ഖത്തറിലേക്ക് വരുമ്പോഴുള്ള ആരോഗ്യപരമായ നിബന്ധനകള്‍, ക്വാറന്റൈന്‍ ആവശ്യമാണോ അല്ലയോ തുടങ്ങിയ കാര്യങ്ങള്‍ മൂന്‍കൂട്ടി മനസ്സിലാക്കാന്‍ രജിസ്‌ട്രേഷന്‍ വഴി സാധിക്കും.
Next Story
RELATED STORIES
ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര്‍ ഇരച്ചുകയറി; സംഘര്‍ഷം, നിരോധനാജ്ഞ
11 Sep 2024 6:36 PM GMT'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്‍പൊട്ടലില്‍ ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്‍സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില്‍ കാരായി രാജനെ കുടുക്കാന്‍ നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTകോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ഗവ. വനിതാ കോളജില്‍ സംഘര്‍ഷം
11 Sep 2024 2:25 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMT