Gulf

പ്രവാസി സംരംഭ സഹകരണത്തോടെയുള്ള 'പാപ്പരാസികള്‍' റിലീസിന് ഒരുങ്ങുന്നു

പ്രവാസി സംരംഭ സഹകരണത്തോടെയുള്ള പാപ്പരാസികള്‍ റിലീസിന് ഒരുങ്ങുന്നു
X


ജിദ്ദ: പ്രവാസി സംരംഭ സഹകരണത്തോടെ ശ്രീ വര്‍മ്മ പ്രൊഡഷന്‍സിന്റെ ബാനറില്‍ 'പാപ്പരാസികള്‍' എന്ന മലയാള ചലച്ചിത്രം റിലീസിന് ഒരുങ്ങുന്നു. മുന്നാസ് മൊയ്ദീനാണ് കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നിലവിലെ സാമൂഹ്യ സാഹചര്യത്തില്‍ ഓരോ കുടുംബത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ട പ്രധാന സന്ദേശമാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത് . നാല് പാട്ടുകളോട് കൂടി മലയാളത്തില്‍ ഇന്നുവരെ അവതരിപ്പിച്ചിട്ടില്ലാത്ത സൈക്കോ ത്രില്ലെര്‍ മൂവിയാണ് 'പാപ്പരാസികള്‍' എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.

പ്രവാസ ലോകത്ത് ആതുര സേവന മനുഷ്ഠിക്കുന്ന ഗായിക ഡോ ആലിയ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. എച്ച് ആന്‍ഡ് ഇ ഡയറക്ടര്‍ നൗഷാദ് ചാത്തല്ലൂര്‍ കോ പ്രൊഡ്യൂസറാണ്. അന്തരിച്ച പ്രമുഖ നടന്‍ ഇന്നസെന്റിന്റെ അവസാന ചിത്രമാണ്. ധ്യാന്‍ ശ്രീനിവാസന്‍, ജാഫര്‍ ഇടുക്കി, ടി ജി രവി, ഭഗത് മാനുവല്‍, ഐശ്വര്യ മേനോന്‍, നിര്‍മല്‍ പാലായി, ഇടവേള ബാബു, ഫഹദ് മൈമൂണ്‍ എന്നിവരാണ് മറ്റു അഭിനയതാക്കള്‍.

ഒരു മാസത്തിനുള്ളില്‍ ഒ ടി ടി യിലാണ് 'പാപ്പരാസികള്‍' റിലീസ് ചെയ്യപ്പെടുന്നത്. ശ്രീജിത് വര്‍മ്മയാണ് പ്രൊഡ്യൂസര്‍. ജിദ്ദ കേരള പൗരാവലിയുടെ സഹകരണത്തോടെ സൗദി അറേബ്യയില്‍ ചിത്രം മാര്‍ക്കറ്റ് ചെയ്യപ്പെട്ട് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കും.

ഇതിന്റെ ഭാഗമായി എച് ആന്‍ഡ് ഈ ലൈവ് ജിദ്ദയിലെ ക്ഷണിക്കപ്പെട്ട അത്ഥിതികള്‍ക്കായി ജിദ്ദ ആന്തലസ് മാളിലെ എമ്പയര്‍ തിയേറ്ററില്‍ പ്രത്യേക ഷോ നടത്തപ്പെടും. നൗഷാദ് ചാത്തല്ലൂര്‍, ഫഹദ് മൈമൂണ്‍, ഡോ. ആലിയ, ഡോ. ഇന്ദു ചന്ദ്രശേഖര്‍, റാഫി ബീമാപള്ളി, കബീര്‍ കൊണ്ടോട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it