Gulf

മുന്നണി ബന്ധങ്ങള്‍ രാജ്യത്തിന്റെ പ്രതീക്ഷ വി ആര്‍ അനൂപ്

പ്രവാസി സാംസ്‌കാരിക വേദി സംഘടിപ്പിച്ച സംവാദ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നണി ബന്ധങ്ങള്‍ രാജ്യത്തിന്റെ പ്രതീക്ഷ വി ആര്‍ അനൂപ്
X

ജിദ്ദ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിവിധ സംസ്ഥാനങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന മുന്നണി ബന്ധങ്ങള്‍ പ്രതീക്ഷക്ക് വക നല്‍കുന്നതാണെന്ന് രാജീവ് ഗാന്ധി പഠന കേന്ദ്രം ഡയറക്ടറും സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റുമായ വി ആര്‍ അനൂപ് പ്രസ്താവിച്ചു. പ്രവാസി സാംസ്‌കാരിക വേദി സംഘടിപ്പിച്ച സംവാദ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂന പക്ഷ പിന്നോക്ക ദലിത് രാഷ്ട്രീയം രാജ്യത്തിന്റെ ഭാവിയിലെ വലിയ സാധ്യതയാണ്. സംവരണമടക്കമുള്ള വിഷയങ്ങളില്‍ മുഖ്യ രാഷ്ട്രീയ കക്ഷികള്‍ കൈക്കൊണ്ട ഭരണഘടനാ വിരുദ്ധ നിലപാടില്‍ നിന്നും അവര്‍ക്ക് പിന്‍വാങ്ങേണ്ടി വരും. ചാതുര്‍ വര്‍ണ്യത്തിലധിഷ്ഠിതമായ സവര്‍ണ പൊതുബോധമാണ് മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ രാജ്യത്ത് അപരവല്‍ക്കരിക്കുന്നത്. കൃത്യമായ ഗൂഡലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെട്ട ഫോള്‍ഡിനുള്ളില്‍ ന്യൂനപക്ഷങ്ങളെ ഒതുക്കി നിര്‍ത്തി അപരവല്‍ക്കരിക്കാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വെല്‍ഫയര്‍ പാര്‍ട്ടി നേതാവും എഫ്‌ഐടിയു സംസ്ഥാന സെക്രട്ടറിയുമായ തസ്‌നീം മമ്പാട്, ഫ്രറ്റേണിറ്റി കേന്ദ്ര കമ്മറ്റി അംഗം നഹാസ് മാള സംബന്ധിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് റഹിം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ കല്ലായി, എം പി അശ്‌റഫ്, എ കെ സൈതലവി, വേങ്ങര നാസര്‍, യൂസുഫ് പരപ്പന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it