Gulf

പൊതുജനങ്ങള്‍ക്ക് ആരോഗ്യവിദ്യാഭ്യാസം നല്‍കല്‍ പ്രധാന ലക്ഷ്യമെന്ന് ഫാര്‍മസിസ്റ്റ്‌സ് ഫോറം

പൊതുജനങ്ങള്‍ക്ക് ആരോഗ്യവിദ്യാഭ്യാസം നല്‍കല്‍ പ്രധാന ലക്ഷ്യമെന്ന് ഫാര്‍മസിസ്റ്റ്‌സ് ഫോറം
X

ജിദ്ദ: പൊതുജനങ്ങളില്‍ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അറിവില്ലായ്മയും പരിഹരിക്കാന്‍ ആരോഗ്യവിദ്യാഭ്യാസം നല്‍കല്‍ പ്രധാന ലക്ഷ്യമെന്ന് സൗദി കേരള ഫാര്‍മസിസ്റ്റ്‌സ് ഫോറം. ഇതിനു വേണ്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാവണമെന്ന് ഫാര്‍മസിസ്റ്റുകളോട് ഫോറം പ്രസിഡന്റ് യഹ്‌യ കാട്ടുകണ്ടത്തില്‍ ഉണര്‍ത്തി. 'ഫാര്‍മസിസ്റ്റ് നല്‍ത്തഖി' 2022 ല്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

സൗദിയിലെ എല്ലാ പ്രവിശ്യകളില്‍നിന്നുമുള്ള പ്രതിനിധികളും കുടുബങ്ങളും പങ്കെടുത്ത പരിപാടി ഡോ. അഹ്മദ് ആലുങ്ങല്‍ (എക്‌സി ഡയറക്ടര്‍ അബീര്‍ ഗ്രൂപ്പ്) ഉദ്ഘാടനം ചെയ്തു. ശിഫ ജിദ്ദ മാനേജിങ് ഡയറക്ടര്‍ അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായ പരിപാടിയില്‍ സുല്‍ത്താന്‍ ആഷിക് 'നല്‍ത്തഖി ടാക്' നടത്തി. വി പി ശറഫുദ്ദീന്‍ (മാനേജിങ് ഡയറക്ടര്‍ ഏഷ്യന്‍ പോളിക്ലിനിക്), കബീര്‍ കൊണ്ടോട്ടി, ഡോ. നസീര്‍ മാളിയേക്കല്‍, ഡോ. ഷബ്‌ന കോട്ട, മുഹമ്മദ് സാഫില്‍, ഷമീം എന്നിവര്‍ സംസാരിച്ചു.

യൂനുസ് മണ്ണിശ്ശേരി അവതാരകനായിരുന്നു. ആരോഗ്യപരമായും സാമ്പത്തികമായും, ജോലിസംബന്ധമായും വെല്ലുവിളി നേരിട്ട കൊറോണ കാലത്ത് പൊതുജനങ്ങള്‍ക്ക് ആശ്വാസമായ സൗജന്യസേവനങ്ങള്‍ക്ക് മലയാളി ഹോസ്പിറ്റലുകളെയും പോളിക്ലിനിക്കുകളെയും ഫാര്‍മസിസ്റ്റ് ഫോറം അഭിനന്ദിച്ചു.

Next Story

RELATED STORIES

Share it