Gulf

പിസിഎല്‍എ ദുബയ് തൊഴിലാളികള്‍ക്ക് സൗജന്യ നേത്ര പരിശോധന ക്യാംപ് സംഘടിപ്പിച്ചു

പിസിഎല്‍എ ദുബയ് തൊഴിലാളികള്‍ക്ക് സൗജന്യ നേത്ര പരിശോധന ക്യാംപ് സംഘടിപ്പിച്ചു
X

ദുബയ്:പെര്‍മന്റ് കമ്മിറ്റി ഫോര്‍ ലേബര്‍ അഫയേഴ്‌സ് ദുബയ് (പിസിഎല്‍എഡി) തൊഴിലാളികള്‍ക്ക് സൗജന്യ നേത്ര പരിശോധന ക്യാംപ് സംഘടിപ്പിച്ചു.നൂര്‍ ദുബയ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ക്യാംപ് നടത്തിയത്.

ലേബര്‍ ക്യാംപുകളില്‍ നേരിട്ട് എത്തിയാണ് കണ്ണുകള്‍ പരിശോധിച്ചത്. രോഗനിര്‍ണയം, ചികില്‍സ, മറ്റു പ്രതിവിധികള്‍ എല്ലാം തികച്ചും സൗജന്യമാക്കി കൊണ്ടാണ് ഉദ്യമം.800ലധികം പേര്‍ക്ക് ക്യാംപ് ഉപകരിച്ചു.ദുബയിലെ വിവിധ ലേബര്‍ ക്യാംപുകളില്‍ ഈ വര്‍ഷം അവസാനം ഇത്തരത്തിലുള്ള പരിശോധനക്യാംപുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

തൊഴിലാളികള്‍ക്ക്സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും, അവരുടെ ആരോഗ്യകാര്യങ്ങളില്‍ മികച്ച പരിരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ്നേത്ര പരിശോധന ക്യാംപ് സംഘടിപ്പിച്ചതെന്ന് ദുബയ് പെര്‍മന്റ് കമ്മിറ്റി ഫോര്‍ ലേബര്‍ അഫയേഴ്‌സിന്റെ ചെയര്‍മാനും ജിഡിആര്‍എഫ്എഡി അസിസ്റ്റന്റ് ഡയറക്ടറുമായ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.

അതിനിടയില്‍ യുഎഇയുടെ തൊഴില്‍ ചട്ടങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും മനസിലാക്കാന്‍ ഉതകുന്ന ബോധവല്‍ക്കരണവും ഇതിനോടനുബന്ധിച്ച് നടന്നു.നിര്‍മാണ മേഖലയിലുള്ള വിദേശ തൊഴിലാളികളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്ന യുഎഇയുടെ വിശാലമായകാഴ്ചപ്പാടുകളുടെ ഭാഗമായി, തൊഴില്‍ മേഖലയിലും തൊഴിലാളികള്‍ക്കിടയില്‍ കൂടുതല്‍ സന്തോഷം പകരുന്ന ഘടങ്ങളെ അവതരിപ്പിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ബോധവല്‍ക്കരണം.

യുഎഇയുടെ പൊതു നിയമങ്ങളും ഈ രംഗത്തെ നിയമനിര്‍മാണങ്ങള്‍ക്ക് അനുസരിച്ചുള്ള തൊഴിലാളികളുടെ പുതിയ പുതിയ അവകാശങ്ങളും കടമകളും ബോധവല്‍ക്കരിക്കുക, എമാറാത്തി സംസ്‌കാരത്തെ പരിചയപ്പെടുത്തുക തുടങ്ങിയവ ഉള്‍പ്പെടുത്തികൊണ്ടാണ് പ്രചരണം.

രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് തൊഴിലാളികള്‍ അവരുടെ ജോലിസ്ഥലങ്ങളില്‍ പാലിക്കേണ്ട ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചുള്ള അറിവ് പകരുകയെന്ന ലക്ഷ്യത്തോടുക്കൂടി 2016 ജൂണില്‍ തുടക്കമിട്ടതാണ് ഇത്തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍.

Next Story

RELATED STORIES

Share it