Gulf

പത്തനംതിട്ട ജില്ല അസോസിയേഷന്‍ കുവൈത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സംഘടനാ പ്രസിഡന്റ് ബെന്നി ജോര്‍ജ് അധ്യക്ഷത വഹിച്ചു.

പത്തനംതിട്ട ജില്ല അസോസിയേഷന്‍ കുവൈത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
X

കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈറ്റ് (പിഡിഎ) ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സംഘടനാ പ്രസിഡന്റ് ബെന്നി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജാതി മത വര്‍ഗ വര്‍ണ വിവേചനം ഇല്ലാത്ത പുതിയ ഇന്ത്യക്കായി പരിശ്രമിക്കണമെന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യദിന സമ്മേളനത്തിന് വൈസ് പ്രസിഡന്റ് ചാള്‍സ് പി ജോര്‍ജ്, ജോയിന്‍ സെക്രട്ടറിമാരായ വിനു കല്ലേലി, ശ്രീമതി ചിഞ്ചു ചാക്കോ വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ അനീ ബിനു സെക്രട്ടറി കലൈവാനി സന്തോഷ് അഡൈ്വസറി ബോര്‍ഡ് അംഗം രാജന്‍ തോട്ടത്തില്‍, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ പി എം നായര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം എ ലത്തീഫ്, ശ്രീലാല്‍ജി ഐസക്, ബിനു കെ മത്തായി, ഷൈടെസ്റ്റ് തോമസ്, ഷിജോ തോമസ്, റിജോ വസ്ഥിയന്‍, ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ മാത്യു, ജോയിന്‍ ട്രഷറര്‍ ടിന്‍സണ്‍ വി തോമസ് സംസാരിച്ചു.

Next Story

RELATED STORIES

Share it