പനോരമ 9ാം വാര്‍ഷികവും ഭവന സമര്‍പ്പണവും
ദുല്‍പ തുഷാരി എന്ന പ്രവാസി വിധവയ്ക്കും കുട്ടികള്‍ക്കുമാണ് ഭവന നിര്‍മാണപദ്ധതി പ്രകാരം നിര്‍മിച്ച വീട് കൈമാറുന്നത്. പരിപാടിയില്‍ ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ നിന്നു വിടവാങ്ങുന്നു പ്രിന്‍സിപ്പല്‍ ഡോ: മുഹമ്മദ് ഷാഫി മുഖ്യാഥിതിയായിരിക്കും.

ദമ്മാം: പത്തനം തിട്ട ജില്ലാ പ്രാവാസി കൂട്ടായ്മയായ പനോരമയുടെ ഒന്‍പതാമത് വാര്‍ഷികവും ഭവന രഹിതര്‍ക്കുള്ള വീടിന്റെ സമര്‍പ്പണവും ദമ്മാമില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദുല്‍പ തുഷാരി എന്ന പ്രവാസി വിധവയ്ക്കും കുട്ടികള്‍ക്കുമാണ് ഭവന നിര്‍മാണപദ്ധതി പ്രകാരം നിര്‍മിച്ച വീട് കൈമാറുന്നത്. പരിപാടിയില്‍ ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ നിന്നു വിടവാങ്ങുന്നു പ്രിന്‍സിപ്പല്‍ ഡോ: മുഹമ്മദ് ഷാഫി മുഖ്യാഥിതിയായിരിക്കും.
സാമൂഹ്യ സേവന രംഗത്തും ബിസിസിനസ്സ് രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച തങ്കച്ചന്‍ ജോണ്‍ കീപ്പള്ളില്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എബ്രഹാം വലിയകാല, ഗോവയില്‍ നടന്ന നാഷനല്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത പനോരമ കുടുംബാംഗമായ ജോര്‍ജ് പുത്തന്‍ മഠത്തില്‍, ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ മധ്യപ്രദേശിലെ പഞ്ചമാരിയില്‍ സമാപിച്ച അന്താരാഷ്ട അഡ്വഞ്ചര്‍ ക്യാംപില്‍ ഇന്ത്യന്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച കുമാരി അനന്യ ബിനു, പ്രവാസത്തിലും വിവാഹ ജീവിതത്തിലും കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയവര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ഇതിനോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും ലഘു നാടകവും അരങ്ങേറും. ചെറിയാന്‍ തോമസ്, അനില്‍ മാത്യുസ്, റോയി കുഴിക്കാല, ബിനു മരുതിക്കല്‍, ബിനു പി ബി, ബിനു മാമ്മന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
RELATED STORIES
ഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT