Gulf

പല്ലാരിക്കൂട്ടം സ്‌നേഹ സംഗമം സംഘടിപ്പിച്ചു

ദമ്മാമിലെ പല്ലാരിമംഗലം നിവാസികളുടെ കൂട്ടായ്മയായ പല്ലാരിക്കൂട്ടം സ്‌നേഹ സംഗമം സംഘടിപ്പിച്ചു. ജുബൈല്‍ മാര്‍ഹൂന്‍ ഇസ്തിറാഹയില്‍ നടന്ന സംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ കായിക മത്സരങ്ങള്‍ അരങ്ങേറി.

പല്ലാരിക്കൂട്ടം സ്‌നേഹ സംഗമം സംഘടിപ്പിച്ചു
X

ദമ്മാം: ദമ്മാമിലെ പല്ലാരിമംഗലം നിവാസികളുടെ കൂട്ടായ്മയായ പല്ലാരിക്കൂട്ടം സ്‌നേഹ സംഗമം സംഘടിപ്പിച്ചു. ജുബൈല്‍ മാര്‍ഹൂന്‍ ഇസ്തിറാഹയില്‍ നടന്ന സംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ കായിക മത്സരങ്ങള്‍ അരങ്ങേറി.

വ്യാഴാഴ്ച വൈകിട്ട് ഏഴിന് ആരംഭിച്ച പരിപാടി വെള്ളിയാഴ്ച രാവിലെയാണു സമാപിച്ചത്. പരിപാടിയില്‍ കാസിം മുകളേലില്‍ അധ്യക്ഷത വഹിച്ചു. പല്ലാരിക്കൂട്ടം മുന്‍ ചെയര്‍മാന്‍ സലീം മുഞ്ചക്കല്‍ ഉദ്ഘാടനം ചെയ്തു. നിസാര്‍ പള്ളിക്കര, ഹിദായത്ത് മുകളേല്‍, ഷിബു കവലയില്‍ സംസാരിച്ചു. നിസാര്‍ പള്ളിക്കര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.




Next Story

RELATED STORIES

Share it