പാലത്തായി: പി ജയരാജന്റെ പ്രസ്താവന ആഭ്യന്തര വകുപ്പിന്റെ കഴിവ് കേട് മറച്ച് വെക്കാന്‍- ഇന്ത്യന്‍ സോഷ്യല്‍ ഫോറം
പൊതു ജനങ്ങളുടെ ഇടയില്‍ സ്വന്തം മുഖം വികൃതമായതിന്റെ അസ്വസ്ഥത മറച്ച് വെക്കാനുള്ള സിപിഎം തന്ത്രം അര്‍ഹിക്കുന്ന അവഗണനയോടെ ജനങ്ങള്‍ പുച്ഛിച്ച് തള്ളിക്കളയുമെന്നും സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് ഷാജഹാന്‍ പേരൂര്‍, ജനറല്‍ സെക്രട്ടറി ഷാന്‍ ആലപ്പുഴ, സെക്രട്ടറി സിറാജ് പായിപ്പാട്, ഷറഫുദ്ദീന്‍ എടപ്പാള്‍, ബഷീര്‍ വയനാട് പ്രസ്താവനയില്‍ പറഞ്ഞു.

ദമ്മാം: പാലത്തായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകനായ ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ കേസ് അട്ടിമറിക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നുവെന്ന നിലയില്‍ വന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസ്താവന നിരന്തരമായി പുറത്ത് വരുന്ന ആഭ്യന്തര വകുപ്പിന്റെ കഴിവ് കേട് മറച്ച് വെക്കാനുള്ള നെറികെട്ട രാഷ്ട്രീയ തന്ത്രമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്ന ആഭ്യന്തര വകുപ്പില്‍ ആര്‍എസ്എസ് സ്വാധീനം വ്യക്തമാക്കുന്ന നടപടികളാണ് പാലത്തായി കേസില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടുള്ളത്. പ്രതിയെ പിടികൂടാനും കുറ്റപത്രം സമര്‍പ്പിക്കാനും വമ്പിച്ച ജനകീയ സമരങ്ങള്‍ ഈ കേസില്‍ വേണ്ടി വന്നു.
ഒടുവില്‍ കുറ്റപത്രം സമര്‍പ്പിച്ചത് തന്നെ ആര്‍എസ്എസ് തിരക്കഥയനുസരിച്ച് പോക്‌സോ വകുപ്പ് ഒഴിവാക്കിയും നിസ്സാരമായ വകപ്പുകള്‍ ചേര്‍ത്ത് കൌണ്ടുമാണ്.വാളയാര്‍ പെണ്‍കുട്ടികളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടും പ്രതികളെ സംരക്ഷിച്ചെടുത്ത അതേ നിലയിലേക്ക് പാലത്തായി കേസും എത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നാണു ജയരാജന്റെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.
പാലത്തായി കേസിന്റെ തുടക്കം മുതല്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക എന്നതാണ് എസ്ഡിപിഐയുടെ നിലപാടെന്ന് ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ സമരങ്ങളില്‍ നിന്ന് മന്‍സലിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൊതു ജനങ്ങളുടെ ഇടയില്‍ സ്വന്തം മുഖം വികൃതമായതിന്റെ അസ്വസ്ഥത മറച്ച് വെക്കാനുള്ള സിപിഎം തന്ത്രം അര്‍ഹിക്കുന്ന അവഗണനയോടെ ജനങ്ങള്‍ പുച്ഛിച്ച് തള്ളിക്കളയുമെന്നും സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് ഷാജഹാന്‍ പേരൂര്‍, ജനറല്‍ സെക്രട്ടറി ഷാന്‍ ആലപ്പുഴ, സെക്രട്ടറി സിറാജ് പായിപ്പാട്, ഷറഫുദ്ദീന്‍ എടപ്പാള്‍, ബഷീര്‍ വയനാട് പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്ര: സര്ക്കാര് രൂപീകരിക്കാന് ബിജെപി അവകാശവാദമുന്നയിക്കും
30 Jun 2022 4:56 AM GMT110 രാജ്യങ്ങളില് കൊവിഡ് കേസുകള് ഉയരുന്നു;ജാഗ്രതാ നിര്ദ്ദേശവുമായി...
30 Jun 2022 4:46 AM GMTഉദയ്പൂര് കൊലപാതകം: പ്രതികളിലൊരാള്ക്ക് പാക് ബന്ധമാരോപിച്ച് ഡിജിപിയും...
30 Jun 2022 4:11 AM GMTവടക്കന് ജില്ലകളില് കനത്ത മഴക്ക് സാധ്യത;യെല്ലോ അലര്ട്ട്
30 Jun 2022 4:09 AM GMTപരിസ്ഥിതി ലോല മേഖല;തൃശൂര് ജില്ലയിലെ മലയോര മേഖലയില് ഇന്ന് എല്ഡിഎഫ്...
30 Jun 2022 3:54 AM GMTഉദ്ദവ് താക്കറെയുടെ രാജിയില് സന്തോഷമില്ലെന്ന് ശിവസേനാ വിമതര്
30 Jun 2022 3:30 AM GMT