രക്തദാനക്യാംപ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്‌സ് കേരള, കുവൈത്ത് ചാപ്റ്റര്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രൊഫഷനല്‍സ്, കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ഷേയ്ഖ സല്‍വ അല്‍സബാഹ് സ്‌റ്റെം സെല്‍ സെന്ററിലായിരുന്നു ക്യാംപ്. കുവൈത്തിലെ ആശുപത്രികളില്‍ അനുഭവപ്പെടുന്ന രക്തക്ഷാമം നേരിടുന്നതിനായുള്ള നടപടികളുടെ ഭാഗമായി സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യര്‍ഥനപ്രകാരമാണ് ക്യാംപ് സംഘടിപ്പിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് ഗള്‍ഫ് മേഖലയിലെ തന്നെ ആദ്യത്തെ സ്‌റ്റെം സെല്‍ ആന്റ് അമ്പിളിക്കല്‍ കോഡ് സെന്റര്‍ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസല്‍ ഹുമൂദ് അല്‍ സബ ഉദ്ഘാടനം ചെയ്തത്.
12,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സബ ഹെല്‍ത്ത് സോണിലെ മെറ്റേണിറ്റി ഹോസ്പിറ്റലിനോട് ചേര്‍ന്നാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. ടെസ്റ്റിങ്, റിസര്‍ച്ച് ലബോറട്ടറികള്‍, ബ്ലഡ് ആന്റ് കോര്‍ഡ് സ്റ്റോറേജ് ബാങ്കുകള്‍, റിസര്‍ച്ച്, മെഡിക്കല്‍ ലൈബ്രറികള്‍, ഒരു ലക്ചര്‍ തിയറ്റര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. വിശാലമായ പാര്‍ക്കിങ് സൗകര്യവും, രക്തദാതാക്കള്‍ക്കുള്ള വിശാലമായ വിശ്രമസ്ഥലവും ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ കേന്ദ്രം കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസിന്റെയും സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെയും നേരിട്ടുള്ള ചുമതലയിലാണ് പ്രവര്‍ത്തിക്കുന്നത്.
ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലെ തിരക്കുമൂലം രക്തദാതാക്കള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും രക്തദാനം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുമായി രക്തദാനക്യാംപുകളും അനുബന്ധപരിപാടികളും ക്രമേണ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. കുവൈത്തില്‍ രക്തദാനക്യാംപുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും കൂടാതെ രക്തം ആവശ്യമായിവരുന്ന അടിയന്തരസാഹചര്യങ്ങളിലും 69997588/5151 0076 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT