ജനുവരി ഒന്നിന് മുമ്പ് ഇഖാമ കഴിഞ്ഞവര്‍ക്ക് വിസ സ്റ്റാറ്റസ് മാറ്റാന്‍ അവസരം
2020 ഡിസംബര്‍ ഒന്നുമുതല്‍ 31 വരെ കാലയളവില്‍ ഇത്തരക്കാര്‍ ഇതിനായി താമസകാര്യ വകുപ്പിന് അപേക്ഷ നല്‍കാം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 2020 ജനുവരി ഒന്നിനോ അതിന് മുമ്പോ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാന്‍ അവസരം. 2020 ഡിസംബര്‍ ഒന്നുമുതല്‍ 31 വരെ കാലയളവില്‍ ഇത്തരക്കാര്‍ ഇതിനായി താമസകാര്യ വകുപ്പിന് അപേക്ഷ നല്‍കാം. ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.
നേരത്തെ 2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുണ്ടായിരുന്നു. ഇത്തരക്കാര്‍ക്ക് രാജ്യം വിടുകയല്ലാതെ മറ്റു വഴിയില്ലെന്ന അവസ്ഥയാണ് പുതിയ ഉത്തരവിലൂടെ മാറുന്നത്.
ഡിസംബറില്‍ നല്‍കുന്ന പ്രത്യേക അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ പിന്നീട് പിഴയടച്ചാലും വിസ സ്റ്റാറ്റസ് മാറ്റാന്‍ കഴിയാത്ത സ്ഥിതി വരും. പിന്നീട് പിടിക്കപ്പെട്ടാല്‍ ഇവരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ് അറിയിച്ചു.
RELATED STORIES
ഗസയില് ഇസ്രായേല് മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTഗസയില് ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്...
4 Dec 2023 6:22 AM GMTവെടിനിര്ത്തല് കരാര് അവസാനിച്ചതോടെ ഗസയില് ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല് വടക്കന് ഗസയില് ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില് വെടിനിര്ത്തല് രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMT