Gulf

കനത്ത മഴ മുന്നറിയിപ്പ്; ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ടുകള്‍ തുറക്കുമെന്ന് ഒമാന്‍

കനത്ത മഴ മുന്നറിയിപ്പ്; ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ടുകള്‍ തുറക്കുമെന്ന് ഒമാന്‍
X

മസ്‌കത്ത്: അസ്ഥിര കാലാവസ്ഥയും കനത്ത മഴയും തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി ഒമാന്‍. ജലനിരപ്പ് സംഭരണ ശേഷിയുടെ 75 ശതമാനം കവിയുന്ന സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഗേറ്റുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് നിയന്ത്രിക്കുകയും ഭൂഗര്‍ഭജല സംഭരണം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള സമഗ്ര നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. കാര്‍ഷിക സമ്പത്ത്-മല്‍സ്യബന്ധനം-ജലവിഭവ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍, വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ തുടരുന്ന മഴ മൂലം വാദികളില്‍ ശക്തമായ നീരൊഴുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

അണക്കെട്ടുകള്‍ തുറക്കുന്നതിലൂടെ വെള്ളപ്പൊക്ക സാധ്യത കുറയ്ക്കാനും അധിക ജലം ഭൂഗര്‍ഭ ജലാശയങ്ങളിലേക്ക് നയിക്കാനും കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുവഴി മഴവെള്ളത്തിന്റെ പരമാവധി പ്രയോജനം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. അതേസമയം, വാദികളുടെയും താഴ്ന്ന പ്രദേശങ്ങളുടെയും സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തയ്യാറാകണമെന്നും ഭരണകൂടം നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it