ഒമാനില്‍ പ്രാദേശിക ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് പ്രിയമേറുന്നു
ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളേക്കാള്‍ ഗുണമേന്മയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിനാല്‍ പ്രാദേശിക ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഒമാനി കള്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിക്കുന്നുവെന്ന് ഇതിന്റെ ഭാഗമായി നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ പത്ത് വര്‍ഷങ്ങളെ അപേക്ഷിച്ച് ഒമാനില്‍ ഭക്ഷ്യോല്‍പാദന രംഗത്ത് വലിയ മാറ്റമാണ് സംഭവിച്ചതെന്ന് പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയിലെ ബിരുദാനന്തര വിദ്യാര്‍ത്ഥി അര്‍വ അല്‍ മഹ്മരി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ സ്വദേശികള്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുക്കുന്നു എന്ന വസ്തുത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
യൂനിവേഴ്‌സിറ്റി റിസോഴ്‌സ് എക്കണോമിക്‌സ് അസോസിയേറ്റ് പ്രഫസറായ ഡോക്ടര്‍ മസ്ഫിരി ദൗദി മബാഗ പഠനത്തിന് മേല്‍നോട്ടം വഹിച്ചു. ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളേക്കാള്‍ ഗുണമേന്മയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിനാല്‍ പ്രാദേശിക ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഒമാനി കള്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിക്കുന്നുവെന്ന് ഇതിന്റെ ഭാഗമായി നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു.
പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ച 7 ഉല്‍പ്പന്നങ്ങളെ സംബന്ധിച്ചാണ് സര്‍വ്വേ നടത്തിയത്. 345 പേരുമായി അഭിമുഖം നടത്തി. പ്രദേശിക ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഒമാന്‍ സര്‍ക്കാരിന്റെ നീക്കത്തിന് അനുകൂലമായാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ ഒമാനികള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സര്‍വ്വേ ബോധ്യപ്പെടുത്തുന്നു.
RELATED STORIES
കോഴിക്കോട് കോര്പറേഷനിലെ കെട്ടിട നമ്പര് ക്രമക്കേട്; ഏഴുപേര്...
26 Jun 2022 2:40 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല് നസീറിന്റെ സഹോദരന് കര്ണാടക ബിജെപി...
25 Jun 2022 6:45 PM GMTപ്രതിഷേധം ശക്തമാക്കാന് ഒരുങ്ങി കോണ്ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്കൂര് ജാമ്യ...
21 Jun 2022 7:35 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMTകര്ണാടകയില് കോളജ് പ്രിന്സിപ്പലിന്റെ ചെകിടത്ത് അടിച്ച് ജെഡിഎസ്...
21 Jun 2022 1:21 PM GMT