Gulf

വ്യാജ സര്‍ട്ടിഫിക്കറ്റ്; 9 യൂണിവേഴ്‌സിറ്റികളെ ഒമാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതെന്നവകാശപ്പെടുന്ന യൂനിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി മുമ്പും മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത്തരം വ്യാജ യൂനിവേഴ്‌സിറ്റികള്‍ക്കെതിരേ ശക്തമായ നടപടി വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചിരുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റ്; 9 യൂണിവേഴ്‌സിറ്റികളെ ഒമാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി
X

മസ്‌കത്ത്: ലോകത്താകമാനം വ്യാപിച്ചുകിടക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ദാതാക്കളായ 9 യൂനിവേഴ്‌സിറ്റികളെ ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതെന്നവകാശപ്പെടുന്ന ഇത്തരം യൂനിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി മുമ്പും മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത്തരം വ്യാജ യൂനിവേഴ്‌സിറ്റികള്‍ക്കെതിരേ ശക്തമായ നടപടി വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചിരുന്നു.

ഇത്തവണ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഓണ്‍ലൈനിലൂടെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്ന ഒരു ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നതായി മന്ത്രാലയം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കിംഗ് ബ്രിഡ്ജ് യൂനിവേഴ്‌സിറ്റി, കോര്‍ലിന്‍സ് യൂനിവേഴ്‌സിറ്റി, കൊളംബസ് യൂനിവേഴ്‌സിറ്റി, അറ്റ്‌ലാന്റ യൂനിവേഴ്‌സിറ്റി ,ബയ് ടൗണ്‍ യൂനിവേഴ്‌സിറ്റി, സൗത്ത് ക്രീക്ക് യൂനിവേഴ്‌സിറ്റി, ദ അമേരിക്കന്‍ യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍, അമേരിക്കന്‍ യൂനിവേഴ്‌സിറ്റി ഓഫ് ഹവായി, ദ അറ്റ്‌ലാന്റിക് ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി എന്നീ വ്യാജ യൂനിവേഴ്‌സിറ്റി കളെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.




Next Story

RELATED STORIES

Share it