Gulf

ഒഐസിസി ഒമാന്‍ ഇബ്ര ജവഹര്‍ ബാല്‍ മഞ്ച് രൂപീകരിച്ചു

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് സ്‌കൂളുകള്‍ അടച്ച് വീടുകളില്‍ ഒറ്റപ്പെട്ട വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ ഓണ്‍ലൈനായി സംഘടിപ്പിച്ചാണ് ജവഹര്‍ബാല്‍മഞ്ച് രൂപീകരിച്ചത്.

ഒഐസിസി ഒമാന്‍ ഇബ്ര ജവഹര്‍ ബാല്‍ മഞ്ച് രൂപീകരിച്ചു
X

മസ്‌കത്ത്: അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കുട്ടികളുടെ ക്ഷേമത്തിനും മാനസികാരോഗ്യത്തിനുമായി പ്രവര്‍ത്തിച്ച് വരുന്ന ജവഹര്‍ ബാല്‍ മഞ്ച് ഒമാനിലെ ഇബ്രയില്‍ രൂപീകരിച്ചു

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് സ്‌കൂളുകള്‍ അടച്ച് വീടുകളില്‍ ഒറ്റപ്പെട്ട വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ ഓണ്‍ലൈനായി സംഘടിപ്പിച്ചാണ് ജവഹര്‍ ബാല്‍ മഞ്ച് രൂപീകരിച്ചത്. ഓണ്‍ലൈന്‍ക്ലാസ്സുകള്‍ വഴി ആത്മവിശ്വാസം സ്വയം ആര്‍ജ്ജിക്കല്‍, ടൈംമാനേജ്‌മെന്റ്, പോസിറ്റീവ്ആറ്റിറ്റിയൂഡ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, പ്രശ്‌നപരിഹാരവേദി, ഇമോഷണല്‍ ഇന്റലിജന്‍സ്, കരിയര്‍മാപ്പിങ്, ആര്‍ട്ട്‌തെറാപ്പി തുടങ്ങി സൗഹൃദങ്ങളില്‍ എങ്ങനെ പ്രശസ്തി നേടാം എന്നിങ്ങനെ നല്ല മാനസികാരോഗ്യവും വ്യക്തിത്വവും ഉണ്ടാക്കി കൊടുക്കുന്നതിനുള്ള കാസ്സുകളാണ് ബാല്‍മഞ്ച് ഇവര്‍ക്കായി ക്രമീകരിച്ചിട്ടുള്ളത്.

ഇന്ത്യയെ അറിയുക എന്നപ്രഥമ വിജ്ഞാനം നല്‍കിയാണ് ക്ലാസ്സുകള്‍ ആരംഭിച്ചത്. ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ജയസജീവ്, ശരണ്യബിനോജ് എന്നീ അദ്ധ്യാപകരാണ്. ജവഹര്‍ ബാല്‍ മഞ്ച് ദേശീയ ചെയര്‍മാന്‍ ഡോ:ജിവി ഹരി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സിദ്ദീക്ക് ഹസ്സന്‍ ഇബ്ര റീജിയണ്‍ പ്രസിഡന്റ് തോമസ്സ് ചെറിയാന്‍ വൈസ് പ്രസിഡന്റ്മാരായ പിഎംഷാജി, ബിബിന്‍ജോര്‍ജ്, ജനറല്‍ സെക്രട്ടറി നൗഷാദ് ചെമ്മായില്‍ സെക്രട്ടറിമാരായ സുരേഷ്, ബിനോജ്, ട്രഷറര്‍ സജിമേനാത്ത്,യുഡിഎഫ് കണ്‍വീനര്‍ എംജെസലിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനറായി സജിമേനാത്തിനേയും കോഓര്‍ഡിനേറ്ററായി ബിനോജിനേയും കമ്മറ്റി അംഗങ്ങളായി എം. ജെ സലീം, ബിബിന്‍ ജോര്‍ജ്, ജയസജീവ്, ശരണ്യ ബിനോജ് എന്നിവരേയും തിരഞ്ഞെടുത്തു. സജിമേനാത്ത് സ്വാഗതവും ബിനോജ് നന്ദിയും പറഞ്ഞു. പ്രസിദ്ധീകരണത്തിന് നല്‍കുന്നത് എംജെ സലിം ഒഐസിസി ഒമാന്‍ ഇബ്ര മീഡിയാ സെല്‍.




Next Story

RELATED STORIES

Share it