Gulf

കഅ്ബ പൊളിച്ച് രാമക്ഷേത്രം പണിയാന്‍ ആഹ്വാനം; സംഘപരിവാര്‍ പ്രവര്‍ത്തകന്‍ സൗദിയില്‍ അറസ്റ്റില്‍

ദമ്മാമിലെ ഗള്‍ഫ് കാര്‍ട്ടണ്‍ കമ്പനിയില്‍ ജോലിചെയ്യുന്ന കര്‍ണാടക കുന്താപുരം സ്വദേശി ഹരീഷ് ബാങ്കേര ആണ് മുസ്‌ലിംകള്‍ക്കും സൗദി ഭരണകൂടത്തിനുമെതിരേ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

കഅ്ബ പൊളിച്ച് രാമക്ഷേത്രം പണിയാന്‍ ആഹ്വാനം; സംഘപരിവാര്‍ പ്രവര്‍ത്തകന്‍ സൗദിയില്‍ അറസ്റ്റില്‍
X

ദമ്മാം: വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം പണിയാന്‍ ആഹ്വാനം ചെയ്തും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരേ അസഭ്യം പറഞ്ഞും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സംഘപരിവാര പ്രവര്‍ത്തകന്‍ സൗദിയില്‍ അറസ്റ്റിലായി. ദമ്മാമിലെ ഗള്‍ഫ് കാര്‍ട്ടണ്‍ കമ്പനിയില്‍ ജോലിചെയ്യുന്ന കര്‍ണാടക കുന്താപുരം സ്വദേശി ഹരീഷ് ബാങ്കേര ആണ് മുസ്‌ലിംകള്‍ക്കും സൗദി ഭരണകൂടത്തിനുമെതിരേ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.


സാമൂഹികമാധ്യമങ്ങളില്‍ ഇത് ശ്രദ്ധയില്‍പെട്ട ഇയാളുടെ സുഹൃത്തുക്കള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞെങ്കിലും ഒഴിവാക്കിയിരുന്നില്ല. തുടര്‍ന്ന് ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം സൗദി ഇന്റലിജന്‍സില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലിസ് ഇയാളെ താമസസ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മതനിന്ദ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ തൊഴില്‍കരാര്‍ റദ്ദാക്കി ഇയാളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. തുടര്‍നടപടികള്‍ക്കായി പോലിസ്, തൊഴില്‍മന്ത്രാലയം, സൗദി അധികൃതര്‍ എന്നിവരെ അറിയിച്ചതായും കമ്പനി ജനറല്‍ മാനേജര്‍ എന്‍ജിനീയര്‍ മെഷാരി എ എം അല്‍ജാബര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it