ഇന്ത്യന്‍ പാസ്‌പ്പോര്‍ട്ട് അപേക്ഷക്കായി യുഎഇയില്‍ പുതിയ രീതി
നിലിവില്‍ യുഎഇയില്‍ പാസ്‌പ്പോര്‍ട്ടിന് അപേക്ഷ സമ്മര്‍പ്പിച്ചാല്‍ 5 ദിവസത്തിനകമാണ് ലഭിക്കുന്നത് പുതിയ സംവിധാനം വഴി 3 ദിവസം കൊണ്ട് തന്നെ പാസ്‌പ്പോര്‍ട്ട് ലഭ്യമാകും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ 272,500 പാസ്‌പ്പോര്‍ട്ടുകളാണ് ഇഷ്യു ചെയ്തത്.

ദുബയ്: ഇന്ത്യന്‍ പാസ്‌പ്പോര്‍ട്ട് അപേക്ഷക്കായി യുഎഇയില്‍ പൂതിയ രീതിക്ക് തുടക്കമായി. പാസ്‌പ്പോര്‍ട്ട് ലഭിക്കാന്‍ പ്രവാസികള്‍ ആദ്യം ഓണ്‍ലൈന്‍ വഴി അപേക്ഷ സമ്മര്‍പ്പിക്കണം. പിന്നീട് ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ നമ്പറും മറ്റു ശരിയായ രേഖകളുമായി ബിഎല്‍എസ് സ്ഥാപനത്തിലെത്തി ബാക്കി നടപടി സ്വീകരിക്കണം. പുതിയ പാസ്‌പ്പോര്‍ട്ടിനും പുതുക്കുന്നതിനും ഈ നടപടി ക്രമങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സൂരി പറഞ്ഞു.
സമയവും സാമ്പത്തിക ലാഭവും കണക്കാക്കിയാണ് പുതിയ രീതി സ്വീകരിച്ചിരിക്കുന്നത്. യുഎസ്, യുകെ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മുതലാണ് യുഎഇയിലും ഈ സംവിധാനം നടപ്പിലാക്കിയത്. നിലിവില്‍ യുഎഇയില്‍ പാസ്‌പ്പോര്‍ട്ടിന് അപേക്ഷ സമ്മര്‍പ്പിച്ചാല്‍ 5 ദിവസത്തിനകമാണ് ലഭിക്കുന്നത് പുതിയ സംവിധാനം വഴി 3 ദിവസം കൊണ്ട് തന്നെ പാസ്‌പ്പോര്‍ട്ട് ലഭ്യമാകും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ 272,500 പാസ്‌പ്പോര്‍ട്ടുകളാണ് ഇഷ്യു ചെയ്തത്.
RELATED STORIES
നായകന് വില്ലനാവുന്ന വിമാനയാത്ര
25 Jun 2022 1:24 PM GMTഊരിപ്പിടിച്ച തള്ളും.. സോറി, വാളും മുഖ്യനും SHANIDASHA | THEJAS NEWS
18 Jun 2022 2:16 PM GMTബിരിയാണിച്ചെമ്പിലേറിയും വികസനം വരാം SHANIDASHA | THEJAS NEWS
11 Jun 2022 2:30 PM GMTപൂഞ്ഞാര് രാജാവിന്റെ ചാണകമൊഴികള്
28 May 2022 1:38 PM GMTപാര്ട്ടി കോണ്ഗ്രസിലും കോണ്ഗ്രസുണ്ടല്ലോ
9 April 2022 2:44 PM GMTസമരത്തിനിടയിലെ പിച്ചലും മാന്തലും
2 April 2022 3:59 PM GMT