Gulf

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പ്രവാസിക്ക് നിയോ ജിദ്ദയുടെ സ്‌നേഹവീട്

നിലമ്പൂര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രളയം നാശം വിതച്ച പോത്തുകല്ല് പഞ്ചായത്തിലെ പ്രവാസി കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് കൊടുക്കുന്നത്.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പ്രവാസിക്ക് നിയോ ജിദ്ദയുടെ സ്‌നേഹവീട്
X

ജിദ്ദ: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പ്രവാസിക്ക് നിയോ ജിദ്ദയുടെ സ്‌നേഹവീട് സമ്മാനിക്കുന്നു. ജിദ്ദയിലെ നിലമ്പൂര്‍ മണ്ഡലത്തിലെ മുഴുവന്‍ പ്രവാസികളുടെയും യോജിച്ചുള്ള വേദിയായ നിയോ ജിദ്ദ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇക്കഴിഞ്ഞ മഹാ പ്രളയത്തില്‍ പൂര്‍ണമായും വീട് തകര്‍ന്നു പോയ പ്രവാസി കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ തീരുമാനിച്ചു. നിലമ്പൂര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രളയം നാശം വിതച്ച പോത്തുകല്ല് പഞ്ചായത്തിലെ പ്രവാസി കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് കൊടുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പുനരധിവാസ പദ്ധതി പ്രഖ്യാപന പരിപാടിയില്‍ വെച്ചാണ് വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിയോ ജിദ്ദാ രക്ഷാധികാരി നജീബ് കളപ്പാടന്‍ നടത്തിയത്.


പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോട് അധ്യക്ഷത വഹിച്ച പരിപാടി ജെഎന്‍എച്ച് ചെയര്‍മാന്‍ വി പി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് നിയോ ജിദ്ദാ ശില്പിയും സ്ഥാപക പ്രസിഡന്റുമായ റഷീദ് വരിക്കോടന് യാത്രയപ്പ് നല്‍കി. നിയോ ജിദ്ദാ ഉപഹാരം പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോടും സ്‌നേഹ സമ്മാനം ചെയര്‍മാന്‍ പി സി എ റഹ്മാനും റഷീദ് വരിക്കോടന് നല്‍കി. ചടങ്ങില്‍ ഹംസ സൈക്കോ, വി കെ റൗഫ്, അബൂബക്കര്‍ അരിമ്പ്ര, ബേബി നീലാമ്പ്ര, സക്കീര്‍ ഹുസൈന്‍ എടവണ്ണ, ഹക്കീം പാറക്കല്‍, ടി പി ശുഐബ്, നാസര്‍ വെളിയംകോട്, കബീര്‍ കൊണ്ടോട്ടി, ഹിഫ്‌സുറഹ്മാന്‍, ജാഫറലി പലേക്കോട്, ഉമ്മര്‍ കോയ, ഗഫൂര്‍ എടക്കര, അനീഷ് ടി കെ, കെ ടി ഉമ്മര്‍, അബൂട്ടി പള്ളത്ത്, ഫിറോസ്, ബാപ്പു, മുര്‍ഷിദ്, ഫിറോസ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് വീട് നിര്‍മ്മാണത്തിനുള്ള ആദ്യ ഘട്ട ഫണ്ട് സെക്രട്ടറി വി പി റിയാസ്, പോപ്പി ജിദ്ദാ ഭാരവാഹികള്‍ക്ക് കൈമാറി. നിലമ്പൂര്‍ കരിമ്പുഴയിലെ അന്ധ യുവാവിന് വേണ്ടി നിര്‍മ്മിക്കുന്ന വീടിനുള്ള ഒരു ലക്ഷം രൂപയുടെ സഹായം ബഷീര്‍ പുതുകൊള്ളിയില്‍ നിന്നും സ്വാന്‍ പ്രസിഡന്റ് ഹംസ ഏറ്റുവാങ്ങി. നിയോ ജിദ്ദ നടത്തിയ കിക്കോഫ് വഴി ലഭിച്ച ഫണ്ട് മുഖേന യുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടമായി നടത്തുന്ന ഈ പദ്ധതികള്‍, നാട്ടില്‍ മുന്‍ പ്രസിഡന്റ് റഷീദ് വരിക്കോടന്റെ നേതൃത്വത്തില്‍ ഉടന്‍ തുടങ്ങുമെന്ന് ചടങ്ങില്‍ പ്രസിഡന്റ്് അറിയിച്ചു. യാത്രയപ്പിനു റഷീദ് വരിക്കോടന്‍ കൃതജ്ഞത രേഖപ്പെടുത്തി. ജനറല്‍ സെക്രട്ടറി കെ ടി ജുനൈസ്, ട്രഷറര്‍ സൈഫുദ്ധീന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it