Gulf

മുജ്തബ ക്രിയേഷന്‍ വിഡിയോ ആല്‍ബങ്ങള്‍ റിലീസ് ചെയ്തു

കുവൈത്ത് അമീറിന് ഉപഹാരമെന്ന ശീര്‍ഷകത്തില്‍ നിര്‍മിച്ച അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ആശല്‍ അമീറും മബ്‌റൂക്ക് യാ കുവൈത്ത് രണ്ടാം ഭാഗവുമാണ് കുവൈത്ത് രാജകുടുബാഗം ഷെയ്ഖ് നാസര്‍ അബ്ദുല്‍ അസീസ് മാലിക് അല്‍ സബ പ്രകാശനം ചെയ്തത്.

മുജ്തബ ക്രിയേഷന്‍ വിഡിയോ ആല്‍ബങ്ങള്‍ റിലീസ് ചെയ്തു
X

അബ്ബാസിയ: ദേശീയ വിമോചന ദിനാഘോഷിക്കുന്ന കുവൈത്തിന് ആദരവുമായി മുജ്തബ ക്രിയേഷന്റെ നേതൃത്വത്തില്‍ വീഡിയോ ആല്‍ബം റിലീസ് ചെയ്തു. കുവൈത്ത് അമീറിന് ഉപഹാരമെന്ന ശീര്‍ഷകത്തില്‍ നിര്‍മിച്ച അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ആശല്‍ അമീറും മബ്‌റൂക്ക് യാ കുവൈത്ത് രണ്ടാം ഭാഗവുമാണ് കുവൈത്ത് രാജകുടുബാഗം ഷെയ്ഖ് നാസര്‍ അബ്ദുല്‍ അസീസ് മാലിക് അല്‍ സബ പ്രകാശനം ചെയ്തത്. ഇരുനൂറ്റി അമ്പതിലേറെ കലാകാരന്മാരെ പങ്കെടുപ്പിച്ച് ദേശസ്‌നേഹം പ്രമേയമായി ചിത്രീകരിച്ച ആല്‍ബത്തിന് സ്വദേശികള്‍ക്കിടയിലും വിദേശികള്‍ക്കിടയിലും വന്‍ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ആല്‍ബം പ്രകാശനത്തിന്റെ ഭാഗമായി സൂഫി സംഗീതത്തിന്റെ അനിര്‍വചനീയമായ ഭാവലയങ്ങള്‍ നിറഞ്ഞൊഴുകിയ ഖവാലി സന്ധ്യ കുവൈത്തിലെ ആസ്വാദകള്‍ക്ക് സമാനതകളില്ലാത്ത അനുഭവമായി. സിയാഹുല്‍ ഹഖും സിജു കുമാറും ഷാഫി കൊല്ലവും അടങ്ങുന്ന സംഘമാണ് ഗാനമാലപിച്ചത്.

Next Story

RELATED STORIES

Share it