Gulf

നോര്‍ക്കയുടെ നേതൃത്വത്തില്‍ കുവൈത്തില്‍നിന്ന് കേരളത്തിലേക്ക് വൈദ്യ ഉപകരണങ്ങളെത്തിക്കുന്നു

നോര്‍ക്കയുടെ നേതൃത്വത്തില്‍ കുവൈത്തില്‍നിന്ന് കേരളത്തിലേക്ക് വൈദ്യ ഉപകരണങ്ങളെത്തിക്കുന്നു
X

കുവൈത്ത് സിറ്റി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥനപ്രകാരം കേരളത്തിലേക്ക് വൈദ്യ ഉപകരണങ്ങള്‍ അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ എന്‍ അജിത് കുമാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കെയര്‍ ഫോര്‍ കേരള എന്ന പേരില്‍ നടന്നുവരുന്ന കാംപയിനില്‍ കുവൈറ്റിലെ മലയാളി ബിസിനസ് പ്രമുഖര്‍, വ്യക്തികള്‍, മലയാളി സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലും കൂട്ടയ്മയിലുമാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും അദ്ദേഹം അറിയിച്ചു.

നോര്‍ക്കയുടെ നേതൃത്വത്തില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനാണ് ഷിപ്പ്‌മെന്റ് ഏറ്റുവാങ്ങുന്നത്. മെയ് 22ന് പുറപ്പെടുന്ന ആദ്യ ഷിപ്പ്‌മെന്റില്‍ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അത്യാവശ്യമായ 450 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 100 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍, 250 റെഗുലേറ്ററുകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് കൂടാതെ 500 പള്‍സ് ഓക്‌സീമീറ്ററുകള്‍ ഇന്ന് തിരുവനന്തപുരത്ത് നോര്‍ക്കക്ക് കൈമാറി. കുവൈത്ത് മലയാളി സമൂഹത്തിന്റെ സഹകരണത്തോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപകരണങ്ങള്‍ കയറ്റി അയക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it