Gulf

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അക്വേറിയം ഉള്‍പ്പെടുന്ന മാള്‍ ഒമാനില്‍

മബേല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യത്തോടെ നിര്‍മിച്ച 'മാള്‍ ഓഫ് മസ്‌കറ്റ്' ഒമാനിലെ ഏറ്റവും വലിയ മാളെന്ന ഖ്യാതി ഇതിനകം നേടിക്കഴിഞ്ഞു.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അക്വേറിയം ഉള്‍പ്പെടുന്ന മാള്‍ ഒമാനില്‍
X

മബേല: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അക്വേറിയം ഉള്‍പ്പെടുന്ന മാള്‍ ഏപ്രില്‍ പതിനഞ്ചാം തീയതി ഒമാനില്‍ തുറക്കുന്നു. മബേല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യത്തോടെ നിര്‍മിച്ച 'മാള്‍ ഓഫ് മസ്‌കറ്റ്' ഒമാനിലെ ഏറ്റവും വലിയ മാളെന്ന ഖ്യാതി ഇതിനകം നേടിക്കഴിഞ്ഞു.

20 സിനിമാ സ്‌ക്രീനുകള്‍ക്ക് പുറമേ സ്‌നോ പാര്‍ക്കടക്കമുള്ള വിനോദ കേന്ദ്രങ്ങള്‍, ഇരുന്നൂറില്‍ പരം അന്താരാഷ്ട്ര നിലവാരത്തിലുള്ള വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവ മാള്‍ ഓഫ് മസ്‌കത്തിന്റെ പ്രത്യേകതയാണ്. മുപ്പതിനായിരം കടല്‍ ജീവികളും ആയിരത്തിലധികം മത്സ്യങ്ങളും ഉള്‍പ്പെടുന്ന അക്വേറിയം സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നുറപ്പ്.

മസ്‌കത്തിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ വിവിധ ശാഖകളെ അപേക്ഷിച്ച് വിശാലമായ ഷോറൂമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇരുപത്തിനാലാമത് ലുലുവിന്റെ ശാഖ എന്ന പ്രത്യേകത കൂടിയുണ്ട്. ഒപ്പം ലുലുവിന്റെ കീഴിലുള്ള 'റിയോ' എന്ന റെഡിമെയ്ഡ് വസ്ത്രാലയവും ഇതോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ട്. ഒമാനിലെ ആറാമത്തെ ശാഖ കൂടിയാണ് റിയോ. സ്‌നോ പാര്‍ക്കിലും അക്വേറിയത്തിലും ഇതര വിനോദ കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് നിശ്ചിത ഫീ ഈടാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it