അബൂദബിയില്‍ കാണാതായ മലയാളിയെ സൗദി അതിര്‍ത്തിയില്‍ കണ്ടെത്തി
ഡിസംബര്‍ എട്ടിനാണ് യുവാവിനെ കാണാതായത്. അബൂദബിയിലെ സ്വകാര്യ ഹോട്ടല്‍ ഡ്രൈവറായിരുന്നു.
അബൂദബി: അബുദാബിയില്‍ കാണാതായ നീലേശ്വരം പാലായി സ്വദേശി ഹാരിസ് പൂമാടത്തിനെ യുഎ-ഇസൗദി അതിര്‍ത്തിയായ അല്‍അസ്ഹയില്‍നിന്ന് കണ്ടെത്തി. ഡിസംബര്‍ എട്ടിനാണ് യുവാവിനെ കാണാതായത്. അബൂദബിയിലെ സ്വകാര്യ ഹോട്ടല്‍ ഡ്രൈവറായിരുന്നു. സഹോദരി പുത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി കമ്പനി ലീവ് അനുവദിക്കാത്തതില്‍ പ്രയാസത്തിലായിരുന്നു ഹാരിസെന്ന് സഹോദരന്‍ സുഹൈല്‍ പറഞ്ഞു.
വിസ റദ്ദാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 15 ദിവസം കാത്തിരിക്കാന്‍ കമ്പനി പറഞ്ഞിരുന്നു. ഇതിനുശേഷമാണ് ഹാരിസിനെ കാണാതായത്. തുടര്‍ന്ന് സഹോദരന്‍ സുഹൈല്‍ പൊലിസിലും എംബസിയിലും പരാതിനല്‍കിയിരുന്നു. ഇതിനിടെ രേഖകളില്ലാതെ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ച ഹാരിസിനെ അതിര്‍ത്തിരക്ഷാ സേന പിടികൂടി അല്‍അഹ്‌സ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുകയായിരുന്നു.
ഭക്ഷണം കഴിക്കാന്‍ വിമുഖത കാട്ടിയ ഹാരിസിന്റെ ആരോഗ്യനില വഷളായയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതേ ആശുപത്രിയിലെ മലയാളി നഴ്‌സാണ് ഹാരിസിന്റെ അവസ്ഥ ബന്ധുക്കളെ അറിയിച്ചത്. രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകള്‍.
RELATED STORIES
കോട്ടക്കല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT