ബഹ്‌റൈനില്‍ മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടം: മലയാളി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായമുട്ടം കല്ലിടാന്തി സിഎസ് ഭവനില്‍ നിഷാന്ത് ദാസ് (27) ആണ് മരിച്ചത്.
മനാമ: ബഹ്‌റൈനില്‍ മാര്‍ബിള്‍ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരു മലയാളി മരിക്കുകയും നാലുമലയാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായമുട്ടം കല്ലിടാന്തി സിഎസ് ഭവനില്‍ നിഷാന്ത് ദാസ് (27) ആണ് മരിച്ചത്. ബഹ്‌റൈനിലെ ആലിബൂരിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഒമാനില്‍നിന്നും കൊണ്ടുവന്ന മാര്‍ബിള്‍ സ്വകാര്യകമ്പനിയില്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍പാളി പൊട്ടിവീണ് അപകടമുണ്ടായെന്നാണ് റിപോര്‍ട്ട്.
നിഷാന്ത് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പരിക്കേറ്റ നാലുപേരെയും ബിഡിഎഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ പ്രാഥമികശുശ്രൂഷ നല്‍കി ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മരണമടഞ്ഞ നിഷാന്ത് ദാസ് 2013 ലാണ് ബഹ്‌റൈനിലെത്തിയത്. കുടുംബം നാട്ടിലാണ്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
RELATED STORIES
മാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണില്‍ തീപിടിത്തം
27 May 2023 4:19 AM GMTകെ എസ് ഷാന്‍ അനുസ്മരണം ആലപ്പുഴയില്‍ (തല്‍സമയം)
18 Dec 2022 11:46 AM GMTആലപ്പുഴയില്‍ എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍
24 Sep 2022 11:49 AM GMTകുട്ടനാട് താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 Aug 2022 4:06 PM GMTകുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 Aug 2022 2:35 PM GMT