ദുബയില്‍ താമസസ്ഥലത്ത് മലയാളി മരിച്ച നിലയില്‍

ദുബയില്‍ താമസസ്ഥലത്ത് മലയാളി മരിച്ച നിലയില്‍

ദുബയ്: ദുബയില്‍ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കരിവന്നൂര്‍ സ്വദേശിയായ സന്തോഷ് കളപ്പുരയില്‍ (53) ആണ് ബാര്‍ദുബയ് താമസസ്ഥലത്ത് മരിച്ചത്. കമ്പനിയില്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു സന്തോഷ്.

ഭാര്യ ബിന്ദു. ആര്യ, അഘന്യ എന്നിവരാണ് മക്കള്‍. അടുത്തമാസം മകളുടെ വിവാഹം നടക്കാനിരിക്കെയാണ് സന്തോഷിന്റെ മരണം. മൃതദേഹം നാളെ രാത്രി നാട്ടിലേക്ക് കൊണ്ടുപോവും.

RELATED STORIES

Share it
Top