മലര്വാടി ഗ്ലോബല് ലിറ്റില് സ്കോളര്: പ്രവിശ്യതല സ്വാഗതസംഘം രൂപീകരിച്ചു

ദമ്മാം: മലര്വാടി ബാലസംഘം കേരളയുടെ ആഭിമുഖ്യത്തില് ലോകത്തുള്ള മുഴുവന് മലയാളി കുട്ടികള്ക്കും പങ്കെടുക്കാന് അവസരമൊരുക്കി സംഘടിപ്പിക്കുന്ന മലര്വാടി ലിറ്റില് സ്കോളര് ഗ്ലോബല് ക്വിസ് പരിപാടിയുടെ പ്രവിശ്യതല സ്വാഗതസംഘം രൂപീകരിച്ചു. വര്ഷം തോറും മലര്വാടി നടത്തിവരാറുള്ള വിജ്ഞാനോത്സവത്തിന്റെ ഓണ്ലൈന് പതിപ്പായാണ് പരിപാടി ആവിഷ്കരിക്കുന്നത്. സ്വാഗതസംഘ രൂപീകരണ യോഗത്തില് ഡോ.സിദ്ദീഖ് അഹ്മദ് രജിസ്ട്രേഷന് ഉദ്ഘാടനം നിര്വഹിച്ചു.
പരിപാടിയുടെ മുഖ്യരക്ഷാധികാരിയായി ഡോ.സിദ്ദീഖ് അഹ്മദിനെയും ചെയര്മാനായി മമ്മു മാസ്റ്ററെയും, വൈസ് ചെയര്മാന്മാരായി ഡോ. സിന്ധു ബിനു, സനില്കുമാര് എന്നിവരെയും തിരഞ്ഞെടുത്തു. ഭാരവാഹികളായി റഷീദ് ഉമര് (ചീഫ് കോഡിനേറ്റര്), സാജിദ് പാറക്കല് (ജനറല് കണ്വീനര്), നജീബ് അരഞ്ഞിക്കല്, അസ്ലം ഫറോഖ് (പബ്ലിസിറ്റി കണ്വീനര്മാര്) എന്നിവരെയും, ഉപദേശക സമിതി അംഗങ്ങളായി മന്സൂര് പള്ളൂര്, സുനില് മുഹമ്മദ്, അബ്ദുല് ഹമീദ്, ആലിക്കുട്ടി ഒളവട്ടൂര്, മുജീബ് കളത്തില്, എം കെ ഷാജഹാന്, അഷ്റഫ് ആലുവ, റാസി ശൈഖ് പരീത്, സി.കെ ഷഫീഖ്, ബിജു പൂതക്കുളം, പി.ബി അബ്ദുല്ലത്തീഫ് എന്നിവരെയും തിരഞ്ഞെടുത്തു.
ഗെസ്റ്റ് റൗണ്ട്, സെലക്ഷന് റൗണ്ട്, മെഗാ ഫിനാലെ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് മല്സരം. ജനുവരി 23 മുതല് ഫെബ്രുവരി 23 വരെയായിരിക്കും മല്സരങ്ങള്. ഫെബ്രുവരി 23 ന് മെഗാ ഫിനാലെ നടക്കും. വിജയികള്ക്ക് ഗ്ലോബല്, മേഖലാ തലങ്ങളില് സമ്മാനങ്ങള് നല്കും. എല്പി, യുപി, ഹൈസ്കൂള്, എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മല്സരങ്ങള്. കല, സാഹിത്യം, സംസ്കാരം, ആനുകാലികം തുടങ്ങി വിവിധ മേഖലകളില് നിന്നുള്ള ചോദ്യങ്ങള് മത്സരത്തില് ഉള്പ്പെടുത്തും.
മാതൃകാ ചോദ്യങ്ങള് മലര്വാടി വെബ്സൈറ്റിലും യുട്യൂബ് ചാനലിലും ഉടന് പ്രസിദ്ധീകരിക്കും. മത്സരത്തില് പങ്കെടുക്കുന്ന കുട്ടികള് quiz.malarvadi.org എന്ന വെബ്സൈറ്റ് സന്ദര്ശിച്ച് രജിസ്റ്റര് ചെയ്യണമെന്ന് ഭാരവാഹികള് അറിയിച്ചു. അവസാന തിയ്യതി ജനുവരി 15. ചടങ്ങില് കെ എം ബഷീര് അധ്യക്ഷത വഹിച്ചു. സാജിദ് പാറക്കല് ഗ്ലോബല് ക്വിസ് പരിപാടിയെ സദസ്സിന് പരിചയപ്പെടുത്തി. റഷീദ് ഉമര്, ഉമര് ഫാറൂഖ് സംസാരിച്ചു.
RELATED STORIES
പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകരുടെ...
27 Jun 2022 1:39 PM GMTആ സ്ത്രീക്കൊപ്പം നൃത്തം ചെയ്ത്. മരിച്ചുവീണത് 400 പേർ!
27 Jun 2022 1:37 PM GMTനെയ്യാറ്റിന്കരയില് തമിഴ്നാട് ബസ് ഇടിച്ച് വീഴ്ത്തിയ...
27 Jun 2022 1:36 PM GMTഊരുകളിലെത്തും റേഷന് കട: 'സഞ്ചരിക്കുന്ന റേഷന് കട' പദ്ധതി കോഴിക്കോട്...
27 Jun 2022 1:12 PM GMTഓപ്പറേഷന് റെയ്സ് : ഒരാഴ്ചക്കിടെ എറണാകുളം ജില്ലയില് രജിസ്റ്റര്...
27 Jun 2022 12:59 PM GMTഅക്വിഫര് മാപ്പിംഗും ഭൂഗര്ഭ ജല മാനേജ്മെന്റും; ഏകദിന പരിശീലന പരിപാടി...
27 Jun 2022 12:54 PM GMT