സൗദിയിലെ ജീസാനില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട നിലയില്‍
BY BSR23 Dec 2020 9:05 AM GMT

X
BSR23 Dec 2020 9:05 AM GMT
ജിസാന്‍: സൗദി അറേബ്യയിലെ ജിസാനില്‍ മിനി സൂപര്‍മാര്‍ക്കറ്റ് ജീവനക്കാരനായ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയില്‍(52) ആണ് മരിച്ചത്. ജിസാനു സമീപം അബൂ അരീഷ് എന്ന ചെറുപട്ടണത്തിലെ കടയില്‍ ജോലിക്കിടെ ഇന്ന് പുലര്‍ച്ചെ കഴുത്തിന് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചാസംഘമാണ് ആക്രമണം നടത്തിയതെന്നാണു സൂചന. പ്രതികളിലൊരാള്‍ പിടിയിലായതായും റിപോര്‍ട്ടുകളുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. കടയില്‍ തനിച്ചായിരുന്നപ്പോള്‍ അക്രമികള്‍ സിസിടിവി യുടെ കേബിള്‍ മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയും ആക്രമിക്കുകയും ചെയ്‌തെന്നാണു നിഗമനം. മൃതദേഹം അബൂഅരീഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. ഇതേ കടയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ അശ്‌റഫ് ഇപ്പോള്‍ നാട്ടിലാണ്. പോലിസ് അന്വേഷണം തുടങ്ങി.
Malappuram native killed in Jeezan at Saudi Arabia
Next Story
RELATED STORIES
കൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര്‍ പാഠമായി കാണണം; രാജ്യം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണില്‍ തീപിടിത്തം
27 May 2023 4:19 AM GMTപോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐയ്ക്ക്...
26 May 2023 2:18 PM GMTപൊന്നമ്പലമേട്ടില്‍ കയറി പൂജ നടത്തിയ സംഭവം: വനംവകുപ്പിലെ ഒരു...
26 May 2023 2:06 PM GMT