Gulf

മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ എംപിഎല്‍ ആദ്യ സീസണ് നാളെ തുടക്കം കുറിക്കും

മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ  എംപിഎല്‍  ആദ്യ സീസണ് നാളെ തുടക്കം കുറിക്കും
X

ദമ്മാം: കിഴക്കന്‍ പ്രവിശ്യയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍ സമ്മാനിച്ച് കൊണ്ട് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന മെഗാ ക്രിക്കറ്റ് ലീഗിന് നാളെ റാക്ക സാബ്‌സ ഗ്രൗണ്ടില്‍ അരങ്ങുണരും. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഗൂക്ക അബ്‌റാജ് മലപ്പുറം ബ്രദേഴ്‌സ്, എന്‍ എച് എസ് ട്രേഡിംങ്ങ്, റോമാകാസ്റ്റില്‍ ട്രേഡിംങ്ങ്, യുണൈറ്റഡ് കെ.എല്‍ 10, അല്‍ഖോബാര്‍, മലപ്പുറം സുല്‍ത്താന്‍സ്, റോയല്‍ സ്‌ട്രൈക്കേഴ്‌സ് ദമ്മാം എന്നീ ടീമുകളിലായി മലപ്പുറം ജില്ലയില്‍ നിന്നും ജില്ലക്ക് പുറത്ത് നിന്നുമുള്ള ഇരുനൂറോളം താരങ്ങള്‍ മാറ്റുരക്കും.

ഏപ്രില്‍ 11ന് നടക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം എം.പി.എല്ലിന്റെ മുഖ്യ സ്‌പോണ്‍സറായ സ്റ്റാര്‍സ് ഫോര്‍ക്ക് ലിഫ്റ്റ് മാനേജിങ്ങ് ഡയറക്ടര്‍ ഡെറിക് ഗോണ്‍സാല്‍വസ് നിര്‍വ്വഹിക്കും. പ്രവിശ്യയിലെ സാമൂഹികസാംസ്‌കാരികജീവകാരുണ്യ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. വിജയികള്‍ക്ക് റോമാകാസ്റ്റില്‍ ട്രേഡിംങ്ങ് ദമ്മാം സ്‌പോണ്‍സര്‍ ചെയ്യുന്ന വിന്നേഴ്‌സ് ട്രോഫിയും, പ്രൈസ് മണിയും റണ്ണേഴ്‌സിന് മള്‍ട്ടി സേഫ്റ്റി ട്രോഫിയും, െ്രെപസ് മണിയും സമ്മാനിക്കും.

ഇന്ത്യന്‍ എംബസി സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്, മുഖ്യാതിഥിയാവുന്ന സമാപന ചടങ്ങിലും പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്തങ്ങള്‍ പങ്കെടുക്കുമെന്നും ടൂര്‍ണ്ണമെന്റ് കമ്മിറ്റി ഭാരവാഹികളായ നജ്മു സമാന്‍ ഐക്കരപ്പടി, ശിഹാബ് വെട്ടത്തൂര്‍, സുലൈമാന്‍ അലി യൂസുഫലി മലപ്പുറം, അനില്‍ പൂവഞ്ചേരി വാഴക്കാട്, ആബിദ് വളാഞ്ചേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.




Next Story

RELATED STORIES

Share it