Gulf

ഒമാനിൽ വിസ പുതുക്കുന്നതിന് എക്സ്-റേ റിപ്പോർട്ട് സമർപ്പിക്കണം

ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത വിസ മെഡിക്കൽ സെൻററിൽ ചെന്നുവേണം എക്സ്റേ എടുക്കാൻ. 10 റിയാലാണ് എക്സ്-റേ ചാർജ്.

ഒമാനിൽ വിസ പുതുക്കുന്നതിന് എക്സ്-റേ റിപ്പോർട്ട് സമർപ്പിക്കണം
X

മസ്കത്ത്: ഒമാൻ ആരോഗ്യമന്ത്രാലയം വിസ പുതുക്കുന്നതിന് എക്സ്-റേ റിപ്പോർട്ട് സമർപ്പിക്കണമെന്ന നിയമം പ്രാബല്യത്തിൽ. ഈ മാസം ഒന്നാം തീയതിയാണ് നിയമം നടപ്പിൽ വരുത്തിയത്. നിലവിൽ ഒമാനിലുള്ള വിദേശികൾക്ക് വിസ പുതുക്കാനും പുതുതായി വിസയിൽ വരുന്നവർക്ക് ഇക്കാമ അടിച്ച് കിട്ടാനും ഐഡി കാർഡ് എടുക്കാനും എക്സ്-റേ റിപ്പോർട്ട് നിർബന്ധമാക്കി.

ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത വിസ മെഡിക്കൽ സെൻററിൽ ചെന്നുവേണം എക്സ്റേ എടുക്കാൻ. 10 റിയാലാണ് എക്സ്-റേ ചാർജ്. എക്സ്-റേ റിപ്പോർട്ടിനൊപ്പം ഡോക്ടറുടെ സീലും ഒപ്പും പതിച്ച സാക്ഷ്യപത്രവും ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മെഡിക്കൽ സെൻററിൽ സമർപ്പിക്കേണ്ടതുണ്ട്.കഴിഞ്ഞ മാസമാണ് ആരോഗ്യമന്ത്രാലയം മെഡിക്കൽ ഫീസ് മൂന്നിരട്ടിയായി വർദ്ധിപ്പിച്ചത്. ഫെബ്രുവരി വരെ വിസ പുതുക്കാൻ 341 റിയാലാണ് ചിലവ്. ഈ മാസത്തോടെ അത് 372 റിയാലായി ഉയർന്നു. ഒപ്പം അംഗീകൃത ടൈപ്പിംഗ് സെൻററിൽ 10 റിയാൽ സർവീസ് ചാർജും നൽകണം.

Next Story

RELATED STORIES

Share it