Gulf

ലോക കേരള സഭ: ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു

അബ്ബാസിയയില്‍ ഹൈഡെന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ലോക കേരള സഭാംഗവും ഒഎന്‍സിപി കുവൈത്ത് പ്രസിഡന്റുമായ ബാബു ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.

ലോക കേരള സഭ: ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
X

കുവൈത്ത് സിറ്റി: ലോക കേരള സഭ 2019 സംബന്ധിച്ച് ഓവര്‍സീസ് എന്‍സിപി കുവൈത്ത് ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയയില്‍ ഹൈഡെന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ലോക കേരള സഭാംഗവും ഒഎന്‍സിപി കുവൈത്ത് പ്രസിഡന്റുമായ ബാബു ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ഒഎന്‍സിപി സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി ചര്‍ച്ചകള്‍ നിയന്ത്രിച്ചു. ചര്‍ച്ചകളില്‍ പങ്കെടുത്ത കുവൈത്തിലെ വിവിധ സംഘടന പ്രതിനിധികള്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ലോക കേരള സഭ സമ്മേളനത്തിന് മുമ്പായി ചര്‍ച്ച ചെയ്യാന്‍ എല്ലാ വര്‍ഷവും പരിപാടി സംഘടിപ്പിക്കുന്ന ഒഎന്‍സിപി കുവൈത്തിന്റെ പ്രവര്‍ത്തകരെ പ്രത്യേകം പ്രശംസിച്ചു.

ചര്‍ച്ചകളില്‍ ഹമീദ് മദൂര്‍(ഐഎംസിസി), സലീം രാജ്(ഫോക്കസ്), ജേക്കബ്ബ് ചണ്ണംപേട്ട( ഇന്‍ഡോ അറബ്), അന്‍വര്‍ സാദത്ത്(വെല്‍ഫയര്‍ കേരള), ചാള്‍സ് പി ജോര്‍ജ്(പത്തനംതിട്ട അസ്‌റ്റോസിയേഷന്‍), സുമേഷ്(ടെക്‌സാസ് തിരുവനന്തപുരം), മാക്‌സ്‌വെല്‍(മലയാളി മാകോ), അലക്‌സ് മാത്യു(കൊല്ലം ജില്ലാ പ്രവാസി സമാജം), ഹംസക്കോയ(കേര എറണാകുളം), അരുണന്‍(കര്‍മ്മ കാസറഗോഡ്), ബിനില്‍ സ്‌കറിയ(യുഎഫ്എം എഫ്ബി), ജേക്കബ് തോമസ്(കെഎംആര്‍എം), ഷൈജിത്ത്(കോഴിക്കോട് അസോസിയേഷന്‍), ജെറള്‍ ജോസ്(വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്‍), ഈപ്പന്‍ ജോര്‍ജ് (ഒഐസിസി), പ്രേംരാജ്(സ്‌നേഹ നിലാവ്), ഷാജിത(മിസ്സ് യു), മീര അലക്‌സ്(ആര്‍ട്ട്‌സ് ഓഫ് മൈന്‍ഡ്) സംസാരിച്ചു. പരിപാടിയുടെ പ്രായോജകരായ ബെന്‍ റോസ് ഡിജിറ്റല്‍ മീഡിയ പ്രതിനിധി ജിജു മേതലയും പങ്കെടുത്തു. ഒഎന്‍സിപി ട്രഷറര്‍ രവീന്ദ്രന്‍ നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it