- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടാല്‍ സമീപിക്കരുത്; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് സൈന്യം

കുവൈത്ത് സിറ്റി: മിസൈല്‍ അവശിഷ്ടങ്ങളോ തിരിച്ചറിയാത്ത വസ്തുക്കളോ നിലത്ത് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് മുന്നറിയിപ്പ് നല്‍കി. ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഇത്തരം വസ്തുക്കള്‍ ഗുരുതര അപകടസാധ്യതകള്‍ സൃഷ്ടിക്കാമെന്നും അതിനാല്‍ അവയോടും അവ പതിച്ച സ്ഥലത്തോടും സുരക്ഷിത അകലം പാലിക്കണമെന്നും നിര്‍ദേശിച്ചു. ചില സാഹചര്യങ്ങളില്‍ അവയില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാകാമെന്നതിനാല്‍ അവയെ സ്പര്‍ശിക്കുകയോ ചലിപ്പിക്കുകയോ ചെയ്യുന്നത് അപകടകരമാണെന്നും സൈന്യം വ്യക്തമാക്കി. സംഭവസ്ഥലത്ത് ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി. ഇത്തരത്തില്‍ ആളുകള്‍ ഒരുമിച്ചു ചേരുന്നത് പരിക്കുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷാ നടപടികള്‍ക്കും തടസ്സമാകാനിടയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
സംഭവസ്ഥലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയോ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും സൈന്യം പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അനാവശ്യമായ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കാനിടയാക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
മിസൈല്‍ അവശിഷ്ടങ്ങളോ തിരിച്ചറിയാത്ത വസ്തുക്കളോ കണ്ടെത്തുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ അടിയന്തര നമ്പറായ 112ല്‍ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണമെന്ന് ജനറല്‍ സ്റ്റാഫ് അഭ്യര്‍ഥിച്ചു. സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത് ജീവന്‍ സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കാന്‍ സഹായകരമാകുമെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















