കൊവിഡ്: കുവൈത്തില്‍ രണ്ടു മരണം കൂടി; ആകെ 11 ആയി

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് രണ്ടുപേര്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 59 കാരനായ ബംഗ്ലാദേശിയും 63 വയസ് പ്രായമായ സോമാലിയ സ്വദേശിയുമാണ് ഇന്ന് മരിച്ചത്. ഇരുവരും ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 11 ആയി. ഇവരില്‍ 3 പേര്‍ ഇന്ത്യക്കാരാണ്. ചികില്‍സയിലുള്ള 45 പേരാണ് ഇന്ന് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 412 ആയി. ഇന്ന് 85 പേര്‍ക്കാണു കൊറോണ വൈറസ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവരില്‍ 37 പേര്‍ ഇന്ത്യക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട 37 പേരടക്കം രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 1169 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരില്‍ 37പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണ് രോഗ ബാധയേറ്റത്.
ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ 85 രോഗികളില്‍ 72 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 6 പേരുടെ രോഗബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്. 7 പേര്‍ക്ക് യുഎഇ, ഖത്തര്‍, ബഹറയ്ന്‍ എന്നീ രാജ്യങ്ങളില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടാണ് രോഗ ബാധയേറ്റത്. ഇന്ത്യക്കാര്‍ക്കു പുറമെ ഇന്ന് രോഗ ബാധയേറ്റ മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍-17, ഈജിപ്തുകാര്‍-8, ബംഗ്ലാദേശികള്‍-8, പാകിസ്താനി-5, സിറിയ-5, ഇറാന്‍-3, ഫലസ്തീന്‍-1, പോര്‍ച്ചുഗീസ് 1, ജോര്‍ദ്ദാന്‍ 1. രാജ്യത്ത് ഇന്ന് വരെ രോഗ ബാധയേറ്റവരുടെ എണ്ണം ഇതോടെ 2080 ആയി. ആകെ 1657 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 46 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണ്. ഇവരില്‍ 26 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി.
RELATED STORIES
ദുബയിലെ ബാങ്കില് നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള് വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്ണാടക സര്ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTഗസയില് ഇസ്രായേല് മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTനടന് ജൂനിയര് മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകളമശ്ശേരി സ്ഫോടനത്തില് മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ...
7 Dec 2023 4:23 PM GMT