Gulf

കുവൈത്ത് ദേശീയദിനാഘോഷങ്ങള്‍ക്ക് തുടക്കം; ബയാന്‍ കൊട്ടരത്തില്‍ അമീര്‍ ദേശീയ പതാക ഉയര്‍ത്തി

കുവൈത്ത് ദേശീയദിനാഘോഷങ്ങള്‍ക്ക് തുടക്കം; ബയാന്‍ കൊട്ടരത്തില്‍ അമീര്‍ ദേശീയ പതാക ഉയര്‍ത്തി
X

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ച് ബയാന്‍ കൊട്ടരത്തില്‍ അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ദേശീയ പതാക ഉയര്‍ത്തി. ചടങ്ങില്‍ കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അല്‍ അഹമ്മദ് അല്‍ സബാഹ്, സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ അധ്യക്ഷനും കാസേഷന്‍ കോടതി പ്രസിഡന്റുമായ ഡോ. ആദില്‍ ബൂറസ്‌ലി, വിവിധ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഔദ്യോഗിക ആദരസൂചകമായി അമീറിന് 21 പീരങ്കി സല്യൂട്ട് നല്‍കി. സൈന്യം, പോലിസ്, നാഷണല്‍ ഗാര്‍ഡ് വിഭാഗങ്ങള്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പ്പിച്ചു. തുടര്‍ന്ന് അമീര്‍ ദേശീയ പതാക ഉയര്‍ത്തി. ദേശീയഗാനത്തിന് പിന്നാലെ സൈനിക ബാന്‍ഡ് വൈവിധ്യമാര്‍ന്ന സംഗീത അവതരണം നടത്തി. ഫെബ്രുവരി 25നാണ് കുവൈത്ത് ദേശീയദിനം ആഘോഷിക്കുന്നത്. ഇറാഖ് അധിനിവേശത്തില്‍നിന്നുള്ള മോചനത്തിന്റെ സ്മരണ പുതുക്കി ഫെബ്രുവരി 26നു വിമോചന ദിനവും ആചരിക്കും. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ലേസര്‍ ഷോകള്‍, വ്യോമാഭ്യാസങ്ങള്‍ ഉല്‍പ്പടെ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it