Gulf

കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ സമയം വീണ്ടും ദീര്‍ഘിപ്പിച്ചു; വൈകീട്ട് നാല് മുതല്‍ രാവിലെ 8 വരെയാണ് പുതിയ നിയന്ത്രണം

പുതിയ സമയം വൈകീട്ട് നാല് മുതല്‍ രാവിലെ 8 വരെയാണ്. ഇതോടെ 16 മണിക്കൂറാണ് കര്‍ഫ്യൂ. റമദാന്‍ കഴിയുന്നതുവരെ ഇത് തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ സമയം വീണ്ടും ദീര്‍ഘിപ്പിച്ചു; വൈകീട്ട് നാല് മുതല്‍ രാവിലെ 8 വരെയാണ് പുതിയ നിയന്ത്രണം
X

കുവൈത്ത് സിറ്റി: കൊറോണ വൈറസ് പശ്ചാത്തലത്തില്‍ കുവൈത്തില്‍ ഏര്‍പ്പെടുത്തിയ ഭാഗിക കര്‍ഫ്യൂ സമയം വീണ്ടും ദീര്‍ഘിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയ ഭാഗിക കര്‍ഫ്യൂവിന്റെ സമയം വീണ്ടും മൂന്നുമണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചത്. പുതിയ സമയം വൈകീട്ട് നാല് മുതല്‍ രാവിലെ 8 വരെയാണ്. ഇതോടെ 16 മണിക്കൂറാണ് കര്‍ഫ്യൂ. റമദാന്‍ കഴിയുന്നതുവരെ ഇത് തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ മാസം 22 മുതലായിരുന്നു രാജ്യത്ത് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

ആദ്യം വൈകീട്ട് 5 മുതല്‍ രാവിലെ നാല് മണിവരെയായിരുന്നു. പിന്നീട് പുലര്‍ച്ചെ നാല് മണിയെന്നുള്ളത് 6 മണിയാക്കിയിരുന്നു. ഇന്ന് കൂടിയ മന്ത്രിസഭാ യോഗത്തില്‍ ഇത് പുതുക്കി വൈകീട്ട് നാല് മണി മുതല്‍ രാവിലെ 8 മണി വരെയാക്കന്‍ തീരുമാനിച്ചത്. അതുപോലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് നല്‍കിയിരിക്കുന്ന അവധിയും നീട്ടിയിട്ടുണ്ട്. റമദാന് ശേഷം മെയ് 28നാവും സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുക. വൈകീട്ട് 5 മുതല്‍ പുലര്‍ച്ചെ ഒരുമണിവരെ വരെ ഹോം ഡെലിവറി സ്ഥാപനങ്ങള്‍ക്ക് റമദാന്‍ നാളില്‍ ഭക്ഷണങ്ങള്‍ നല്‍കാനുള്ള അനുമതിയും മന്ത്രിസഭ നല്‍കിയിട്ടുണ്ട്.


Next Story

RELATED STORIES

Share it