Gulf

ആരോഗ്യപ്രവര്‍ത്തകര്‍ മുന്നണി പോരാളികളാണെന്ന് കുവൈത്ത് അമീര്‍ ഷൈഖ് നവാഫ്

ആരോഗ്യമന്ത്രാലയ ആസ്ഥാനത്ത് ഇന്ന് രാവിലെ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അമീര്‍. ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ്, ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ മുഹമ്മദ് റദ, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് അമീറിനെ സ്വീകരിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍ മുന്നണി പോരാളികളാണെന്ന് കുവൈത്ത് അമീര്‍ ഷൈഖ് നവാഫ്
X

കുവൈത്ത് സിറ്റി: രാജ്യത്ത് കൊറോണ വൈറസിനെ നേരിടുന്നതില്‍ മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്നവാരാണു ആരോഗ്യപ്രവര്‍ത്തകരെന്ന് അമീര്‍ ഷൈഖ് നവാഫ് അഹമ്മദ് അല്‍ സബാഹ് പ്രസ്താവിച്ചു. ഏറെ അപകടസാധ്യതകളും വെല്ലുവിളികളും നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച് രാജ്യത്തിനുവേണ്ടി സേവനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

ആരോഗ്യമന്ത്രാലയ ആസ്ഥാനത്ത് ഇന്ന് രാവിലെ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അമീര്‍. ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ്, ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ മുഹമ്മദ് റദ, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് അമീറിനെ സ്വീകരിച്ചു. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ലോകം അസാധാരണമായ സാഹചര്യങ്ങളിലൂടെയാണു കടന്നുപോവുന്നത്.

ഈ മഹാമാരിയെ നേരിടുന്നതിനു നമ്മുടെ മാതൃരാജ്യം കാട്ടിയ അസാധാരണമായ ഐക്യദാര്‍ഢ്യവും ചികില്‍സാരംഗത്ത് കൈവരിച്ച നേട്ടങ്ങളും ഏത് പ്രതിസന്ധിയും നേരിടാനുള്ള നമ്മുടെ കരുത്ത് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. അന്തരിച്ച അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹ് രാജ്യത്തിനുവേണ്ടി നല്‍കിയ സേവനങ്ങള്‍ അനുസ്മരിച്ച അദ്ദേഹം, മുന്‍ അമീറിന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്നുകൊണ്ടായിരിക്കും തന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it