Gulf

കുവൈത്തില്‍ വീട്ടമ്മമാര്‍ക്ക് െ്രെഡവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികളിലും മാറ്റം

ഭര്‍ത്താക്കന്മാരുടെ ആശ്രിത വിസയിലെത്തുന്ന വീട്ടമ്മമാര്‍ക്കാകും ലൈസന്‍സ് നല്‍കുക. ഭര്‍ത്താവിന് 600 ദീനാറില്‍ കൂടുതല്‍ ശമ്പളം ഉണ്ടായിരിക്കണം.

കുവൈത്തില്‍ വീട്ടമ്മമാര്‍ക്ക് െ്രെഡവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികളിലും മാറ്റം
X

കുവൈത്ത്: കുവൈത്തില്‍ വീട്ടമ്മമാര്‍ക്ക് െ്രെഡവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികളിലും മാറ്റം വരുത്തി. ഭര്‍ത്താക്കന്മാരുടെ ആശ്രിത വിസയിലെത്തുന്ന വീട്ടമ്മമാര്‍ക്കാകും ലൈസന്‍സ് നല്‍കുക. ഭര്‍ത്താവിന് 600 ദീനാറില്‍ കൂടുതല്‍ ശമ്പളം ഉണ്ടായിരിക്കണം. മാത്രമല്ല ഉപദേഷ്ടാക്കള്‍, വിദഗ്ധര്‍, ജനറല്‍ മാനേജര്‍മാര്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, യൂനിവേഴ്‌സിറ്റി അംഗങ്ങള്‍ എന്നിവരുടെ ഭാര്യമാര്‍ക്ക് മാത്രമെ െ്രെഡവിങ് ലൈസന്‍സ് നല്‍കുകയുള്ളു.

പുതിയ തീരുമാനപ്രകാരം എഞ്ചിനീയര്‍മാരുടെ ഭാര്യമാര്‍ക്ക് െ്രെഡവിങ് ലൈസന്‍സ് നേടാന്‍ കഴിയില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞദിവസം നഴ്‌സുമാരെയും പള്ളികളില്‍ ബാങ്ക് വിളിക്കുന്നവരെയും ഇളവുള്ള ജോലികളില്‍നിന്ന് ഒഴിവാക്കിയിരുന്നു. നിലവില്‍ രാജ്യത്ത് 16,64,000 വിദേശികള്‍ക്കും 6,24,000 സ്വദേശികള്‍ക്കും െ്രെഡവിങ് ലൈസന്‍സുള്ളതായാണ് അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍.

Next Story

RELATED STORIES

Share it