Gulf

കോഴിക്കോട് സ്വദേശി ദുബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണി (40) ആണ് മരിച്ചത്. ദുബയില്‍ പെട്രോ കെം കമ്പനിയില്‍ ലോജിസ്റ്റിക്ക് മാനേജരായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസമാണ് അപകടം.

കോഴിക്കോട് സ്വദേശി ദുബയില്‍ വാഹനാപകടത്തില്‍ മരിച്ചു
X

ദുബായ്: ദുബയ് ബര്‍ഷയിലുണ്ടായ ബൈക്കപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണി (40) ആണ് മരിച്ചത്. ദുബയില്‍ പെട്രോ കെം കമ്പനിയില്‍ ലോജിസ്റ്റിക്ക് മാനേജരായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസമാണ് അപകടം.

നിഖില്‍ ഓടിച്ച സ്‌പോര്‍ട്‌സ് ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയും മരിച്ചു. രണ്ടുപേര്‍ക്കും അപകടത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു. അച്ഛന്‍: പരേതനായ ഉണ്ണി (റിട്ട.എഐആര്‍). അമ്മ കൗസല്യ (റിട്ട.ജോ.സെക്രട്ടറി, ഹൗസിങ് ബോര്‍ഡ്). ഭാര്യ: നിഖിത. മകന്‍: ദക്ഷ്. അഖില്‍ ഉണ്ണി ഇരട്ടസഹോദരനാണ്. മറ്റ് സഹോദരങ്ങള്‍: ധന്യദീപു, പ്രിയ ഉണ്ണി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബുധനാഴ്ച പുലര്‍ച്ചയോടെ മൃതദേഹം ബീച്ചാശുപത്രിക്ക് സമീപമുള്ള മേയ്‌സിന്‍ അപ്പാര്‍ട്ട്‌മെന്റിലെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Next Story

RELATED STORIES

Share it