Gulf

കോഴിക്കോട് സ്വദേശി കുവൈത്തില്‍ നിര്യാതനായി

കോഴിക്കോട് സ്വദേശി കുവൈത്തില്‍ നിര്യാതനായി
X

കുവൈത്ത് സിറ്റി: കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മേപ്പയൂര്‍ നിടുമ്പൊയില്‍ സ്വദേശി പൂവമുള്ള പറമ്പില്‍ താട്ടുവയല്‍ കുനി ജഗദീശന്‍ (45) ആണ് മരിച്ചത്. കുവൈത്തില്‍ യോര്‍ക്ക് കമ്പനിയില്‍ മെക്കാനിക്കല്‍ ഫോര്‍മാനായിരുന്നു.

മൂന്നുദിവസമായി ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. ഭാര്യ: രതിന. മക്കള്‍: അഭിന്‍ കാര്‍ത്തിക്, അരുഷ് ജഗന്‍. പിതാവ്: പരേതനായ കുഞ്ഞിക്കണാരന്‍. മാതാവ്: മാധവി. സഹോദരങ്ങള്‍: രാജന്‍, ശോഭ, ഷീബ.

Next Story

RELATED STORIES

Share it