കൊവിഡ് ബാധിച്ച് കൊണ്ടോട്ടി സ്വദേശി സൗദിയില്‍ മരിച്ചു
കൊണ്ടോട്ടി വട്ടപ്പറമ്പ് സ്വദേശി ഉമ്മര്‍കോയ മനത്തോടിക (44) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
BY SRF3 May 2021 2:01 PM GMT

X
SRF3 May 2021 2:01 PM GMT
ജിദ്ദ: കൊവിഡ് ബാധിച്ച് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിസാനിലെ ദര്‍ബില്‍ മരിച്ചു. കൊണ്ടോട്ടി വട്ടപ്പറമ്പ് സ്വദേശി ഉമ്മര്‍കോയ മനത്തോടിക (44) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പനിയെ തുടര്‍ന്ന് പരിശോധനയില്‍ കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.
വീട്ടില്‍ വിശ്രമത്തിലായിരിക്കെ ഞായറാഴ്ച വൈകീട്ട് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദര്‍ബിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ദര്‍ബില്‍ വസ്ത്ര വ്യാപാര ശാലയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
പിതാവ്: മുഹമ്മദ് മനത്തൊടിക. മാതാവ്: മറിയുമ്മ. ഭാര്യ: നസീറ പാണ്ടികശാല. മക്കള്‍: ഡാനിഷ് (മെഡിക്കല്‍ വിദ്യാര്‍ഥി), ദിന്‍ഷ, ദര്‍വീഷ്. മരണാനന്തര നടപടികള്‍ക്കായി ഷാജി പരപ്പനങ്ങാടി, റുമാന്‍ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Next Story
RELATED STORIES
എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടല്‍: സിപിഎമ്മിന്റേത് തൃക്കാക്കര...
27 May 2022 1:11 PM GMTഭാര്യയെ കാണാനില്ലെന്ന് പരാതി; ഭർത്താവ് പോലിസ് സ്റ്റേഷനില്‍ മണ്ണെണ്ണ...
27 May 2022 1:05 PM GMTകൊവിഡ് സാഹചര്യമില്ലായിരുന്നെങ്കില്‍ ജോജി എന്ന സിനിമ...
27 May 2022 12:50 PM GMTലഡാക്കില്‍ വാഹനം പുഴയില്‍ വീണ് ഏഴു സൈനികര്‍ മരിച്ചു; നിരവധി പേര്‍ക്ക്...
27 May 2022 12:45 PM GMTനിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
27 May 2022 12:40 PM GMTകാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ എല്ലാ മേഖലയിലും പരിവര്‍ത്തനം...
27 May 2022 12:32 PM GMT