വാഹനമിടിച്ച് കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ മരിച്ചു
മങ്ങാട്ടുചാലില്‍ എം സി മുഹമ്മദ് ഷാ ഹാജിയുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (47) ആണ് മരിച്ചത്.

ജിദ്ദ: വാഹനമിടിച്ച് കൊണ്ടോട്ടി ഒളവട്ടൂര്‍ മങ്ങാട്ടുചാലില്‍ എം സി മുഹമ്മദ് ഷാ ഹാജിയുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (47) ജിദ്ദയില്‍ മരിച്ചു. ജിദ്ദ ഇര്‍ഫാന്‍ ആശുപത്രിക്കു സമീപം സിത്തീന്‍ (മലിക് ഫഹദ്) റോഡിലാണ് അപകടം.
സൈക്കില്‍ ചത്വരത്തിനു സമീപം ഭക്ഷ്യധാന്യങ്ങള്‍ പൊടിച്ച് നല്‍കുന്ന കട നടത്തി വരികയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുകയും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ രാത്രിയില്‍ ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. 19 വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം ഫൈസലിയയില്‍ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. മാതാവ് മറിയുമ്മ. ഭാര്യ: ഫാത്തിമ സലീല. മക്കള്‍ ഹിബമറിയം, ഹിഷാം. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുറഹ്മാന്‍ (ഇരുവരും ജിദ്ദ) , ഉമ്മര്‍, ആയമ്മ, ഫാത്തിമ, ആമിന, ഖദീജ.
ഇര്‍ഫാന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ജിദ്ദയില്‍ കബറടക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി പ്രവര്‍ത്തകരായ നാസര്‍ ഒളവട്ടൂര്‍, സിദ്ദീഖ് ഒളവട്ടൂര്‍, മുസ്തഫ ഒളവട്ടൂര്‍, അസ്‌കര്‍ ഒളവട്ടൂര്‍, ശരീഫ്, കുഞ്ഞിമുഹമ്മദ് ഒളവട്ടൂര്‍ രംഗത്തുണ്ട്.
RELATED STORIES
ഉദ്ദവ് താക്കറെയുടെ രാജിയില് സന്തോഷമില്ലെന്ന് ശിവസേനാ വിമതര്
30 Jun 2022 3:30 AM GMTബീഹാര്: ഉവൈസിയുടെ പാര്ട്ടിയിലെ 4 എംഎല്എമാര് ആര്ജെഡിയിലേക്ക്
30 Jun 2022 2:56 AM GMTബാലുശ്ശേരിയില് യുവാവിന് മര്ദ്ദനമേറ്റ സംഭവം: ഗോത്രവര്ഗ കമ്മീഷന്...
30 Jun 2022 2:14 AM GMTജനതാദള് സെക്കുലര് പിന്തുണ ദ്രൗപദി മുര്മുവിന്
30 Jun 2022 2:09 AM GMTചിന്തിക്കൂ ഇതാണോ ഇന്ത്യയുടെ സ്വപ്നം? മഹാരാഷ്ട്രമുഖ്യമന്ത്രിയുടെ...
30 Jun 2022 1:59 AM GMT'ഇന്ന് വരേണ്ട, സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയാല് മതി': ശിവസേനാ...
30 Jun 2022 1:28 AM GMT